ചരിത്രം കുറിച്ച്​ തേജസ്​ വിക്രമാദിത്യയിൽ ഇറങ്ങി; വലിയ നേട്ടമെന്ന്​ പ്ര​തിരോധ വകുപ്പ്​

ന്യൂഡൽഹി: ചരിത്രം കുറിച്ച്​ തേജസ്​ വിമാനം ഐ.എൻ.എസ്​ വിക്രമാദിത്യയിൽ ഇറങ്ങി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമായ തേജസി​​െൻറ നാവിക പതിപ്പാണ്​ വിമാനവാഹിനിയിൽ ഇറക്കിയത്​. ഇതോടെ ജറ്റ്​ വിമാനത്തെ കപ്പലിൽ ഇറക്കാനുള്ള സാ​ങ്കേതികവിദ്യ സ്വന്തമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം പിടിച്ചു. പരീക്ഷണം പൂർണ വിജയമായിരുന്നുവെന്ന്​ സൈന്യം അറിയിച്ചു. ഡി.ആർ.ഡി.ഒയെയും നാവികസേനയെയും അഭിനന്ദിച്ച പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ ഇന്ത്യയുടെ യുദ്ധവിമാന ചരിത്രത്തിലെ മഹത്തായ സംഭവമാണിതെന്ന്​ ട്വിറ്റർ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

തേജസി​​െൻറ നാവിക പതിപ്പ്​ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്​. എയ്​റോനോട്ടിക്കൽ ​െഡവലപ്​മ​െൻറ്​ ഏജൻസിക്ക്​ (എ.ഡി.എ) ഒപ്പം ഡി.ആർ.ഡി.ഒ, ഹിന്ദുസ്ഥാൻ എയ്​റോനോട്ടിക്​സ് ലിമിറ്റഡിലെ ഗവേഷണ വികസന വിഭാഗം, സി.എസ്​.ഐ.ആർ എന്നിവ സംയുക്തമായാണ്​ വിമാനം വികസിപ്പിച്ചത്​. കപ്പലിൽ ഇറക്കുന്നതിന്​ സമാനമായ സാഹചര്യത്തിൽ കരയിലെ ചെറിയ റൺവേയിൽ വിമാനം ഇറക്കിയുള്ള പരീക്ഷണം കഴിഞ്ഞ സെപ്​റ്റംബറിൽ ഗോവയിൽ നടത്തിയിരുന്നു. പുതിയ നേട്ടം നാവിക യുദ്ധവിമാനങ്ങളുടെ വികസനത്തിന്​ ആക്കം കൂട്ടുമെന്ന്​ ഡി.ആർ.ഡി.ഒ വക്​താവ്​ പറഞ്ഞു.

വ്യോമസേന ഇപ്പോൾതന്നെ തേജസ്​ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്​. 40 വിമാനങ്ങൾകൂടി വാങ്ങാനുള്ള കരാർ അവർ ഹിന്ദുസ്ഥാൻ എയ്​റോനോട്ടിക്​സിന്​ നൽകിയിട്ടുണ്ട്​. ഇതിന്​ പുറമെ 50,000 കോടി രൂപ മുടക്കി 83 വിമാനങ്ങൾകൂടി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നുമുണ്ട്​.


Tags:    
News Summary - Naval version of Tejas LCA lands on INS Vikramaditya for first time-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.