ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ നയങ്ങളിൽ പ്രതിഷേധിച്ച് ജനുവരി എട്ടിന് രാജ്യവ്യാപ ക തൊഴിലാളി പണിമുടക്കിന് തിങ്കളാഴ്ച ഡൽഹിയിൽ നടന്ന 10 കേന്ദ്ര തൊഴിലാളി യൂനിയനുകള ുടെ വിശാല കൺവെൻഷൻ തീരുമാനിച്ചു.
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, സേവ, എ.ഐ.സി.സി.ടി.യു, എൽ.പി.എഫ്, യു.ടി.യു.സി തുടങ്ങിയ തൊഴിലാളി സംഘടനകളും വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും സംയുക്തമായി ഡൽഹി പാർലമെൻറ് സ്ട്രീറ്റിൽ സംഘടിപ്പിച്ച കൺവെൻഷനിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരങ്ങൾ പെങ്കടുത്തു. പണിമുടക്കിനുമുമ്പായി പ്രാദേശിക, സംസ്ഥാനതല കൺെവൻഷനുകൾ ചേരും.
കേന്ദ്ര സർക്കാറിെൻറ നയങ്ങൾ രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിലെത്തിച്ചുവെന്ന് കൺെവൻഷൻ ചൂണ്ടിക്കാട്ടി. കോർപറേറ്റ് നികുതി കുറച്ചതിലൂടെ ഖജനാവിന് പ്രതിവർഷം 1.45 ലക്ഷം കോടിയുടെ നഷ്ടമാണ് സർക്കാർ വരുത്തിവെച്ചതെന്നും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.