ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമീഷൻ ബിൽ ലോക്സഭ പാസാക്കിയതിൽ പ്രതിഷേധിച്ച് ബുധനാഴ ്ച ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറുമുതൽ 24 മണിക്കൂറാണ് ഡോക് ടർമാരുടെ ദേശീയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയകളും സമരത്തിൽനിന്ന് ഒഴിവാക്കി. സർക്കാർ, സ്വകാര്യ മേഖലയിലുള്ള ഡോക്ടർമാർ സമരത്തിൽ പെങ്കടുക്കും. ദരിദ്ര വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് ബില്ലിലെ വ്യവസ്ഥകളെന്ന് െഎ.എം.എ ദേശീയ പ്രസിഡൻറ് ഡോ. ശാന്തനു സെൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.