????? ???????? ??????, ????????? ????? ?????

ദേശീയഗാനം: 13 വര്‍ഷം മുമ്പും ഇതേ ഹരജിക്കാരന്‍, ഇതേ ജഡ്ജി

ന്യൂഡല്‍ഹി: സിനിമാശാലകളില്‍ ദേശീയഗാനം ആലപിക്കണമെന്ന് പരമോന്നത കോടതിയില്‍നിന്ന് ഉത്തരവ് വന്നപ്പോള്‍ അതിന് പിന്നില്‍ കൗതുകം നിറഞ്ഞ ചില യാദൃച്ഛികതകളും. പൊതുതാല്‍പര്യ ഹരജിക്കാരനായ ശ്യാംനാരായണ്‍ ചൗക്സി ഇതാദ്യമായല്ല ഈ വിഷയത്തില്‍ സമാന വിധി സമ്പാദിക്കുന്നത്. ഇപ്പോള്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിലെ ജസ്റ്റിസ് ദീപക് മിശ്രയാകട്ടെ, 13 വര്‍ഷം മുമ്പ് മധ്യപ്രദേശ് ഹൈകോടതി ജഡ്ജിയായിരിക്കെയാണ് ചൗക്സിയുടെ ആദ്യ ഹരജി പരിഗണിച്ച് അനുകൂല ഉത്തരവിട്ടത്.

അതിന്‍െറ തനിയാവര്‍ത്തനമാണ് ബുധനാഴ്ച സുപ്രീംകോടതിയില്‍ നടന്നത്. ജസ്റ്റിസ് മിശ്രക്കൊപ്പം അമിതാവ് ഘോഷും ബെഞ്ചിലുണ്ടായിരുന്നുവെന്ന വ്യത്യാസം മാത്രം. പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്‍െറ ‘കഭി ഖുശി കഭി ഗം’ എന്ന ചിത്രത്തില്‍ ദേശീയഗാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം അവതരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍പ് ചൗക്സി മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചത്.

അന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര ദേശീയഗാനം ആലപിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.
ദേശീയഗാനത്തോടുള്ള അനാദരവ് ദേശവിരുദ്ധപ്രവൃത്തിയായി കണക്കാക്കണമെന്നായിരുന്നു ജസ്റ്റിസ് മിശ്രയുടെ ഉത്തരവ്. എന്നാല്‍, 2004ല്‍ കരണ്‍ ജോഹര്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കി സിനിമ അതുപോലെ തന്നെ കാണിക്കാന്‍ അനുമതി നല്‍കി. ജോഹറിന്‍െറ ഹരജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വി.എന്‍. ഖരെ അടങ്ങിയ മൂന്നംഗ ബെഞ്ച്, ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നത് നിര്‍ബന്ധമാണെന്ന് തന്നെയാണ് പറഞ്ഞത്.

എന്നാല്‍, ഇതു സംബന്ധിച്ച് സര്‍ക്കാറിന്‍െറ വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്നും സിനിമ, ഡോക്യുമെന്‍ററി അല്ളെങ്കില്‍ സ്ക്രീനില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ പ്രേക്ഷകര്‍ പൊടുന്നനെ എഴുന്നേല്‍ക്കുന്നത്  ആശയക്കുഴപ്പവും മറ്റ് പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നും അത് ദേശീയഗാനത്തിന്‍െറ മഹത്വമേറ്റുന്ന പ്രവൃത്തിയല്ളെന്നും കോടതി ചൂണ്ടിക്കാട്ടി.  തുടര്‍ന്ന്, ചൗക്സി  പുന$പരിശോധന ഹരജി നല്‍കി. ഇത് പരിഗണിച്ച  ചീഫ് ജസ്റ്റിസ് ആര്‍.സി. ലഹോട്ടിയുടെ ബെഞ്ചാണ് 2004ലെ സുപ്രീംകോടതിയുടെ  ഉത്തരവ് പിന്‍വലിച്ചത്.

2006 നവംബര്‍ 15ന് ചീഫ് ജസ്റ്റിസ് വൈ.കെ. സഭര്‍വാള്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെയും ഈ ഹരജി പരിഗണനക്കു വന്നു. അന്ന് വിഷയവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ ഉചിതമായ സന്ദര്‍ഭത്തില്‍ പരിഗണിക്കുമെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളുകയായിരുന്നു.

Tags:    
News Summary - national anthem Shyam Narayan Chouksey justice deepak misra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.