​മോദിക്ക്​ 68ാം പിറന്നാൾ; ആശംസകളുമായി ​പ്രമുഖർ

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 68ാം പിറന്നാളിന്​ ആശംകളുമായി പ്രമുഖർ. ട്വിറ്ററിലും ഫേസ്​ബുക്കിലും മോദിക്ക്​ ആശംസകളുമായി രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി അടക്കമുള്ളവരെത്തി. രാജ്യത്തെ ജനങ്ങൾക്ക്​ വേണ്ടി ഇനിയും ഒരുപാട്​ കാലം സേവനമനുഷ്​ഠിക്കാൻ മോദിക്ക്​ സാധിക്ക​െട്ടയെന്നും ദീർഘായുസ്​​ നേരുന്നുവെന്നും​ രാഷ്​ട്രപതി ആശംസിച്ചു​.

ഉൗർജ്ജസ്വലനും ശ്രേഷ്​ഠനുമായ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്​ ഉൗഷ്​മളമായ പിറന്നാൾ ആശംസകൾ എന്നായിരുന്നു സുഹൃത്തും ധനമന്ത്രിയുമായ അരുൺ ജെയ്​റ്റ്​ലി ആശംസിച്ചത്​. ആരോഗ്യവും ദീർഘായുസ്സും നേരുന്നു. രാജ്യത്തിന്​ വേണ്ടി മഹത്തായ സേവനമനുഷ്​ഠിക്കാൻ മോദിക്ക്​ ഇനിയും സാധിക്ക​െട്ടയെന്നും അതിലൂടെ രാജ്യത്തിന്​ വിജയം വരിക്കാനാക​െട്ടയെന്നും ജെയ്​റ്റ്​ലി കുറിച്ചു.

ഉർജ്ജസ്വലമായ നേതൃത്വം എന്നായിരുന്നു ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറി​​​െൻറ വിശേഷണം. മോദിക്ക്​ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. അങ്ങയുടെ ഉർജ്ജസ്വലമായ ഭരണത്തിലൂടെ രാജ്യം പുരോഗതിയിലേക്ക്​ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആശംസകളുമായി എത്തി. മോദിയുടെ ദീർഘായുസ്സിന്​ വേണ്ടിയും ആരോഗ്യത്തിന്​ വേണ്ടിയും പ്രാർഥിക്കുന്നതായി ​ആദിത്യനാഥ്​ കുറിച്ചു.

മോദിയുടെ മണ്ഡലമായ വാരണസിയിലായിരിക്കും അദ്ദേഹം പിറന്നാൾ ആഘോഷിക്കുക. മോദിയുടെ പിറന്നാൾ ദിനമായ സെപ്​തംബർ 17 ബി.ജെ.പി സേവാ ദിവസ്​ (സേവന ദിവസം) ആയാണ്​ ആചരിക്കുന്നത്​. ഇതി​​​െൻറ ഭാഗമായി രാജ്യമൊട്ടാകെ ശുചീകരണ പരിപാടികളും രക്​തദാനം ക്യാമ്പുകളും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്​.

​മോദിക്ക്​ ആശംസകളുമായി സിനിമാ-കലാ-കായിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു.

Tags:    
News Summary - the nation wishing modi happy birthday-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.