പ്രതിപക്ഷം സത്യസന്ധരല്ലാത്തവരെ പ്രതിരോധിക്കുന്നു –പ്രധാനമന്ത്രി

കാണ്‍പുര്‍: സത്യസന്ധരല്ലാത്ത ചിലരെ പ്രതിരോധിക്കാനായിരുന്നു പ്രതിപക്ഷം നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റ് നടപടികള്‍ തടസ്സപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, കള്ളപ്പണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്താതെ പ്രതിപക്ഷം ഒളിച്ചോടിയെന്നും ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലിയില്‍ മോദി കുറ്റപ്പെടുത്തി. 

ജനങ്ങള്‍ ക്ഷമയുള്ളവരാണെന്നും ഇതെല്ലാം രാജ്യതാല്‍പര്യത്തിനുവേണ്ടിയുള്ളതാണെന്ന് അവര്‍ക്ക് മനസ്സിലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതി പുറത്തുകൊണ്ടുവരാനാണ് സാധാരണയായി പ്രതിപക്ഷം പാര്‍ലമെന്‍റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത്. എന്നാല്‍, അഴിമതിക്കാരെ പ്രതിരോധിക്കാനായിരുന്നു ഇത്തവണ പ്രതിപക്ഷം ശ്രമിച്ചത്.

രാജീവ് ഗാന്ധിയാണ് കമ്പ്യൂട്ടറും ഫോണും കൊണ്ടുവന്നതെന്ന് പറയുന്നവരുണ്ട്. എന്നാല്‍, മൊബൈല്‍ ഫോണ്‍ ബാങ്ക് ആയി മാറ്റണമെന്ന് താന്‍ പറയുമ്പോള്‍ പാവങ്ങള്‍ക്ക് ഫോണില്ളെന്നാണ് അവര്‍ പറയുന്നതെന്ന് കോണ്‍ഗ്രസിനെ ഉദ്ദേശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ബാങ്കുകളില്‍ പണമില്ളെന്ന് കള്ളം പ്രചരിപ്പിക്കുകയാണ്. ഫണ്ടുകളില്‍ കണക്ക് വേണമെന്ന് കോണ്‍ഗ്രസ് ഒരുകാലത്തും വിശ്വസിച്ചിരുന്നില്ളെന്നും മോദി കുറ്റപ്പെടുത്തി. ഇലക്ട്രോണിക് പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടത്തുന്നത് പാവങ്ങള്‍ക്കുവേണ്ടിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - narendra modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.