ജോബൈഡന്​ ആശംസയർപ്പിച്ച്​ മോദിയും; പരിഹസിച്ച്​ ട്രോളൻമാർ

അമേരിക്കൻ പ്രസിഡന്‍റിന്​ ആശംസകളർപ്പിച്ച്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 46ാമത്​ പ്രസിഡൻറായി ജോ ബൈഡൻ ചുമതലയേറ്റയുടനെ ആശംസകളർപ്പിച്ച്​ മോദി ട്വീറ്റ്​ ചെയ്​തു. തന്ത്രപരമായ ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ ശക്​തിപ്പെടുത്താൻ അദ്ദേഹത്തിന്‍റെ കൂടെ ഒരുമിച്ച്​ പ്രവർത്തിക്കാനാകുമെന്നും മോദി ട്വീറ്റ്​ ചെയ്​തു.

ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ ഉയരത്തിലെത്തിക്കാൻ പ്രസിഡന്‍റ്​ ജോബൈഡന്‍റെ കൂടെയുണ്ടാകുമെന്നും മോദി പറഞ്ഞു.

അതേസമയം, മോദിയുടെ ട്വീറ്റിനെ പരിഹസിച്ച്​ ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം നിറഞ്ഞു. ട്രംപിന്​ വിജയം ആശംസിച്ച മോദി ഇപ്പോൾ അദ്ദേഹത്തെ കയ്യൊഴിഞ്ഞ്​ ബൈഡനെ കൂട്ടുപിടിക്കുന്നതിനെ പരിഹസിച്ചാണ്​ ട്രോളുകളിലധികവും. ട്രംപും മോദിയും ഒരുമിച്ചുള്ള ചിത്രങ്ങളും പലരും പങ്കുവെച്ചു. മോദിയും പുതിയ പ്രസിഡന്‍റ്​ ജോ ബൈഡനും തമ്മിൽ അഗാധ ബന്ധമുണ്ടെന്ന്​ തെളിയിക്കുന്ന പ്രചാരണങ്ങളായിരിക്കും ഇനിയുണ്ടാകുക എന്ന്​ സൂചിപ്പിക്കുന്ന ട്രോളുകളും നിമിഷങ്ങൾക്കകമാണ്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്​.


Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.