വിദ്യാസാഗർ പ്രതിമ തകർത്തത്​ തൃണമൂൽ; ബി.ജെ.പി പുതിയത്​ നിർമിക്കും -മോദി

കൊൽക്കത്ത: പശ്​ചിമബംഗാളിൽ ഈശ്വര ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ തകർത്തത്​ തൃണമൂൽ​ കോൺഗ്രസ്​ പ്രവർത്തകരാണെന ്ന ആരോപണവുമായി പ്രധാനമന്ത്രി നന്ദ്രേമോദി. വിദ്യാസാഗറിൻെറ ആശയം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരാണ്​ ബി.ജെ.പി. പ്രതിമ നശിപ്പിച്ച സ്ഥലത്ത്​ ബി.ജെ.പി മുൻകൈയെടുത്ത്​ പുതിയത്​ നിർമിക്കുമെന്നും മോദി പറഞ്ഞു.

അമിത്​ ഷായുടെ റാലിയിൽ അക്രമണം നടത്തിയത്​ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകരാണ്​. കഴിഞ്ഞ ദിവസം മേദിനിപൂരിലെ തൻെറ റാലിക്കിടെ തൃണമൂൽ ​പ്രവർത്തകർ പ്രശ്​നമുണ്ടാക്കി. ഇത്​ മൂലം തനിക്ക്​ പ്രസംഗം നേരത്തെ അവസാനിപ്പിച്ച്​ സ്​റ്റേജ്​ വിടേണ്ടി​ വന്നുവെന്നും മോദി പറഞ്ഞു.

ഈശ്വര ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ തകർത്തതിൽ മോദി പ്രതികരിക്കാത്തതിനെതിരെ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. ബി.ജെ.പി പ്രവർത്തകർ പ്രതിമ തകർത്തിട്ടും മോദി പ്രതികരിക്കുന്നില്ലെന്നായിരുന്നു മമതയുടെ വിമർശനം.

Tags:    
News Summary - Narendra modi on vidyasagar issue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.