ന്യൂഡൽഹി: പ്രമുഖ െതലുഗു ചാനലായ ‘ടി.വി9’ െൻറ നടത്തിപ്പുകാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം. ചാനലിെൻറ ഹിന്ദി പതിപ്പിെൻറ ഉദ്ഘ ാടനത്തിനെത്തിയ പ്രധാനമന്ത്രി ചാനൽ മേധാവി രവി പ്രകാശുമായി നടത്തിയ ഒൗപചാരിക സംഭാഷണമാണ്, വ്യക്തമായ ഭീഷണിയാണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നത്.
മോദിയുടെ സംസാരത്തിെൻറയും മറുപടിയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചടങ്ങ് നടക്കുന്ന വേദിയിലേക്ക് പ്രവേശിക്കവെ, ചാനൽ മേധാവിയോട് മോദി ചോദിക്കുന്നത് ഇങ്ങനെ: ‘‘എന്നെ അധിക്ഷേപിക്കുക എന്നത് രക്തത്തിൽ അലിഞ്ഞുചേർന്നവർ നിങ്ങളുെട സംരംഭത്തിൽ ഉണ്ട് അല്ലേ?’’. ഇതിന് രവി പ്രകാശ് നൽകിയ മറുപടി, ‘‘ഞങ്ങൾ അത് മാറ്റാൻ ശ്രമിക്കുകയാണ്’’ എന്നായിരുന്നു.
ഉടൻ വന്നു മോദിയുടെ മറുവാക്ക്: ‘‘അതു വേണ്ട, അവർ ജീവിക്കെട്ട. ഇൗ നിസ്സഹായരുടെ ആത്മാവു മരിച്ചാൽ അവർക്കൊരു രസമുണ്ടാകില്ല.’’ എന്നെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ചാനലിൽ ജോലിക്ക് വെച്ചിരിക്കുകയാണല്ലേ എന്ന ഭീഷണിയാണ് മോദിയുടെ സ്വരത്തിനെന്നാണ് വിമർശനമുയരുന്നത്. അതേസമയം, നിർദോഷമായ തമാശയാണ് ഇത് എന്ന് മോദി അനുകൂലികളും വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.