നരേന്ദ്രമോദി ബാ​േങ്കാകിൽ നിന്നും ജപ്പാനിലേക്ക്​

ബാ​േങ്കാക്​: ഇന്ത്യ– ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ​െങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക്​ തിരിച്ചു. വ്യാഴാഴ്​ച രാവിലെ തായ്​ലൻറിലെ ബാ​േങ്കാകിൽ എത്തിയ മോദി അന്തരിച്ച തായ്​ രാജാവ്​ ഭൂമിബോൽ അതുല്യദേജിന്​ ആദരാഞജലികൾ അർപ്പിച്ചു.

ബാ​േങ്കാക്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ തായ്​ ഗതാഗതമന്ത്രിയെത്തി സ്വീകരിച്ചു. തുടർന്ന്​ അദ്ദേഹം തായ്​ രാജകൊട്ടാരം സന്ദർശിക്കുകയും രാജാവിന്​ ആദരാഞജലികൾ അർപ്പിക്കുകയും ചെയ്​തു. ഒക്​ടോബർ 13നാണ്​ തായ്​ലൻഡിലെ ഭൂമിബോൽ രാജാവ്​ അന്തരിച്ചത്​. രാജ്യത്ത്​ ഒരു വർഷത്തേക്ക്​ അനുശോചനം ഏർപ്പെടുത്തിയിരിക്കയാണ്​.

ബാങ്കോക്​ സന്ദർശനത്തിന്​ ശേഷം മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാനിലേക്ക്​ തിരിച്ചു.  ഇന്ത്യയും ചൈനയുമായുള്ള മൂന്നാം വാര്‍ഷിക ഉച്ചകോടിയാണ്​ വെള്ളിയാഴ്​ച ടോക്കിയോയിൽ നടക്കുക. ജപ്പാൻ ചക്രവർത്തി അകിഹിതോ, പ്രധാനമന്ത്രി ഷിൻസോ ആബെ എന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി ആയശേഷം ഇത് രണ്ടാം തവണയാണ് മോദി ജപ്പാൻ സന്ദർശിക്കുന്നത്. വ്യാപാരം, നിക്ഷേപം, സുരക്ഷ തുടങ്ങിയ രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കും.

സൈനികേതര ആണവ കരാറുകളും  ദക്ഷിണ ചൈനാ കടലിലെ തര്‍ക്കങ്ങളും മോദി-ആബെ കൂടിക്കാഴ്ചയില്‍ വിഷയമാകുമെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Narendra modi to japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.