ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് കാലയളവിലേക്കുള്ള വ്യക്തമായ കർമപരിപാടി തയാറാക്കി മാർച്ച് മൂന്നിലെ മന്ത്രിസഭ യോഗത്തിന് എത്താൻ കാബിനറ്റ് മന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. നടപടി സ്വീകരിക്കാൻ കഴിയുന്ന പദ്ധതികൾ തയാറാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മാർച്ച് പകുതിയോടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സൂചനകൾക്കിടയിലാണ് മോദിയുടെ നിർദേശം. 100 ദിവസത്തേക്കുള്ള കർമപരിപാടിയാണ് ഉദ്ദേശിക്കുന്നത്. ഇതിനായി വിദഗ്ധരുടെ അഭിപ്രായം തേടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.