ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് ഒന്നിന് അയോധ്യയിൽ റാലി നടത്തും. അയോധ്യയിലെ മായാബസാറിലാണ് മേ ാദി റാലി നടത്തുക. രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാവുന്ന അയോധ്യയിലെ റാലി ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായാണ് മോദി അയോധ്യയിൽ എത്തുന്നതെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു. ഉത്തർപ്രദേശിലെ ഫൈസാബാദ് ലോക്സഭ മണ്ഡലത്തിലാണ് അയോധ്യ സ്ഥിതിചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൻെറ ആഞ്ചാം ഘട്ടമായ മെയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.
അയോധ്യയിലെ റാലിയിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സ്ഥലങ്ങളിലും സ്വാധീനമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.