തമുൽപുർ: മൂന്നാംഘട്ട വോട്ടെടുപ്പിന് ഒരുങ്ങുന്ന അസമിൽ, തീവ്രവാദ-വിഘടനവാദത്തിൽ തുടരുന്നവരോട് കീഴടങ്ങാനും മുഖ്യധാരയോടൊപ്പം ജീവിക്കാനും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോഡോ ലാൻഡ് ടെറിട്ടോറിയൽ റീജ്യനി(ബി.ടി.ആർ)ൽ ഉൾപ്പെട്ട ബക്സ ജില്ലയിൽ പ്രചാരണ റാലിയിൽ സംസാരിക്കവെ ആണ്, ആയുധമെടുത്തവരോട് അതുപേക്ഷിച്ച് 'ആത്മനിർഭർ അസ'മിന് വേണ്ടി പ്രവർത്തിക്കാൻ മോദി ആഹ്വാനം ചെയ്തത്. ആയുധം താഴെവെച്ച് മുഖ്യധാരക്കൊപ്പം ചേർന്നവരെ പുനരധിവസിപ്പിക്കുന്നതിൽ എൻ.ഡി.എ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കോൺഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.