കോലാപുർ: ജമ്മു-കശ്മീരിനുള്ള പ്രത്യേകാവകാശം എടുത്തുകളഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ കോലാപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രിമാർ ചെയ്യാൻ ധൈര്യം കാട്ടാത്തതാണ് 56 ഇഞ്ച് നെഞ്ചളവുള്ള ആൾ ചെയ്തതെന്ന് അമിത് ഷാ പറഞ്ഞു.
വോട്ടുതേടി കോൺഗ്രസ്, എൻ.സി.പി നേതാക്കൾ വരുേമ്പാൾ കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെക്കുറിച്ച് അവരുടെ അഭിപ്രായം നിർബന്ധമായും േചാദിക്കണം. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും എൻ.സി.പി അധ്യക്ഷൻ ശരത്പവാറിെൻറയും കശ്മീർ വിഷയത്തിലുള്ള നിലപാടുകൾ തെരഞ്ഞെടുപ്പ് വിഷയമാക്കാൻ ഉദ്ദേശിച്ചാണ് അമിത് ഷായുടെ ഒളിയമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.