ന്യൂഡൽഹി: പെട്രോൾ വില വർധനവിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. 2012ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി പെട്രോൾ വിലവർധനവിനെതിരെ കുറിച്ച ട്വീറ്റ് പങ്കുവെച്ചാണ് ശശി തരൂർ മോദിയെ ട്രോളിയത്.
'നമോ ശരിയായിരുന്നു. സർക്കാറിൻെറ പരാജയത്തിന് പ്രധാന ഉദാഹരണമാണ് പെട്രോൾ വിലയിലെ വൻ വർധനവ്. യു.പി.എ സർക്കാറിൻെറ കാലത്ത് ബാരലിന് 140 ഡോളറായിരുന്നു വില. എന്നാൽ, ബി.ജെ.പി ഭരിക്കുേമ്പാൾ മൂന്നിലൊന്ന് മാത്രമാണുള്ളത്. സാമ്പത്തിക ദുരുപയോഗവും അനിയന്ത്രിത നികുതി വർധനയുമാണ് ഇതിന് കാരണം' -ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
'പെട്രോൾ വിലയിലെ വൻവർധനവ് കോൺഗ്രസിൻെറ നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിൻെറ പരാജയത്തിൻെറ പ്രധാന ഉദാഹരണമാണ്. ഇത് ഗുജറാത്തിന് നൂറുകണക്കിന് കോടിയുടെ അധികഭാരം നൽകും' -എന്നായിരുന്നു 2012ൽ മോദി ട്വീറ്റ് ചെയ്തത്.
വൻ നികുതിയിലൂടെയും സബ്സിഡി ഒഴിവാക്കിയും കേന്ദ്രസർക്കാറും വില വർധിപ്പിച്ച് എണ്ണക്കമ്പനികളും ഇതിനകം നേടിയത് കോടികളുടെ കൊള്ളലാഭമാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില സമീപകാലത്തെ കുറഞ്ഞ നിലയിലാണുള്ളത്. എന്നിട്ടും സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധനവില കുതിക്കുകയാണ്.
രാജ്യത്തിെൻറ ശ്രദ്ധയാകർഷിച്ച് കർഷകസമരവും സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പും സജീവമായിരിക്കെ വലിയ ചർച്ചകൾക്കും പ്രതിഷേധത്തിനുമിടനൽകാതെയാണ് ഇന്ധനവിലയുടെ മറവിലെ കൊള്ള. ഭോപ്പാലിൽ 91.59, ഡൽഹിയിൽ 83.71, മുംബൈയിൽ 90.34, ചെന്നൈയിൽ 86.51, കൊൽക്കത്തയിൽ 85.19 എന്നിങ്ങനെയാണ് നിലവിൽ പെട്രോളിന് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.