വീരപ്പനെ കൊന്നത് നാലു ദിവസത്തെ ക്രൂരപീഡനത്തിനുശേഷം –നക്കീരൻ ഗോപാലൻ

തിരുവനന്തപുരം: നാലു ദിവസം കസ്​റ്റഡിയിൽ ​െവച്ചശേഷമാണ് വീരപ്പനെ ദൗത്യസംഘം കൊന്നതെന്ന് നക്കീരൻ പത്രാധിപർ ഗോപാലൻ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലപ്പെടുന്നതിന് നാലു ദിവസം മുമ്പ് തന്നെ വീരപ്പനും കൂട്ടാളികളും ദൗത്യസംഘത്തിന് പിടിയിലായിരുന്നു. അവിടെ വലിയ പീഡനങ്ങളായിരുന്നു ഏൽക്കേണ്ടിവന്നത്. മീശ പൊലീസ് തന്നെ പിഴുതെടുത്തു. വെള്ളവും ആഹാരവും നൽകാതെ മർദിച്ചശേഷം തോക്കിൻമുനയിൽ നിർത്തി വെടിവെച്ച് കൊല്ലുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ജയലളിതക്ക് പേരെടുക്കാൻ വേണ്ടിയായിരുന്നിത്.

സഞ്ചരിക്കുന്ന വാഹനത്തിന് നേരെയാണ് വെടിയുതിർത്തതെങ്കിൽ എങ്ങനെ വെടിയുണ്ട കൃത്യമായി നെറ്റിയിൽ തുളച്ചുകയറി​െയന്നും നക്കീരൻ ഗോപാലൻ ചോദിച്ചു. രാഷ്​ട്രീയക്കാരുടെയും പൊലീസി‍​​െൻറയും വനം ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വീരപ്പൻ സത്യമംഗലം കാട് ഭരിച്ചത്. ഒരിക്കൽ വീരപ്പനെ കാണാൻ പോയപ്പോൾ ചന്ദനത്തടി കാണിച്ച് തരുമോയെന്ന് ചോദിച്ചു. എന്നാൽ, എ‍ൻെറ പേരിൽ എന്നെക്കാളും വലിയ കള്ളന്മാർ അതൊക്കെ വെട്ടിക്കൊണ്ട് പോയെന്നാണ് അദ്ദേഹം പറഞ്ഞത്. വീരപ്പനെ അനുകരിക്കാൻ വേണ്ടിയല്ല മീശ അതേപോലെ ​െവച്ചത്. എന്നാൽ, ഞങ്ങളെ തമ്മിൽ അടുപ്പിച്ചതിൽ ഒരുകാരണം മീശയായിരുന്നു.

ജയലളിത കൊല്ലാൻ ശ്രമിച്ചു
ജയലളിതക്കെതിരായി അഴിമതി വാർത്തകൾ നൽകിയതോടെ 1994ൽ തന്നെയും വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ അവർ ശ്രമിച്ചിരുന്നു. അന്ന് രക്ഷിച്ചത് കരുണാനിധിയാണ്. രണ്ടുതവണ മകളെയും തട്ടി​െക്കാണ്ടുപോകാൻ ശ്രമിച്ചു. സത്യസന്ധമായ വാർത്തകൾ നൽകിയതിനെ തുടർന്ന് ഇപ്പോഴും 761 എഫ്.ഐ.ആറും 711 അപകീർത്തിക്കേസുകളും തനിക്കെതിരെയുണ്ട്. ശബരിമല വിഷയത്തിൽ കേരളത്തിൽ നടക്കുന്നത് ബി.ജെ.പിയുടെ വോട്ട് രാഷ്​ട്രീയമാണ്.


Tags:    
News Summary - nakkeeran gopal- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.