വിവാദ ലേഖനം: നക്കീരൻ ഗോപാലൻ അറസ്​റ്റിൽ

ചെന്നൈ: തമിഴ്​നാട്ടിലെ നക്കീരൻ ദ്വൈവാരിക എഡിറ്റർ നക്കീരൻ ഗോപാലൻ അറസ്​റ്റിൽ. ചെന്നൈയിലെ വിമാനത്താവളത്തിൽ വെച്ചാണ്​ ഗോപാലനെ അറസ്​റ്റു ചെയ്​തത്​. തമിഴ്​നാട്​ ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതിയതിനാണ്​ അറസ്​റ്റ്​.

ബി.എസ്​.സി മാത്​സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനികളായ നാലുപേരെ മധുര കാമരാജ്​ സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്​ഥരുടെ ഇംഗിതത്തിന്​ വഴങ്ങാന്‍ പ്രേരിപ്പിച്ച കുറ്റത്തിനാണ് സ്വകാര്യ ആര്‍ട്​സ്​ കോളജിലെ അസി. പ്രഫസര്‍ നിര്‍മലാദേവിയെ പൊലീസ് അറസറ്റിലായിരുന്നു. ഇൗ കേസിൽ ഗവർണർക്കെതിരെയും ആരോപണം ഉയർന്നിരുന്നു. പത്രസമ്മേളനത്തിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ തൊട്ട ബന്‍വാരിലാല്‍ പുരോഹിത് വീണ്ടും വിവാദത്തിലായിരുന്നു. ഇൗ വിഷയങ്ങളിൽ നക്കീരൻ വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ ബൻവാരിലാൽ പുരോഹിത്​ പരാതി നൽകുകയായിരുന്നു.

2012 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കെതിരെ നക്കീരൻ വാരികയിൽ ലേഖനം പ്രസിദ്ധീകരിച്ചതും വൻ വിവാദമായിരുന്നു.

Tags:    
News Summary - Nakeeran Goplan arrested - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.