നജീബിന്‍െറ സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയമാക്കും

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ തിരോധാനം അന്വേഷിക്കുന്നതിന്‍െറ ഭാഗമായി സുഹൃത്തുക്കളെയും നുണപരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് ഡല്‍ഹി ഹൈകോടതിയെ അറിയിച്ചു.  നജീബിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് സംശയിക്കുന്ന ഒമ്പതു പേര്‍ക്കാണ്് നുണപരിശോധനക്ക് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നത്.

ഇതിനെതിരെ നല്‍കിയ ഹരജി പരിഗണിക്കവേയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. എ.ബി.വി.പി പ്രവര്‍ത്തകരുടെ ഹരജി പരിഗണിക്കുന്നത് കോടതി അടുത്തമാസം 16ലേക്ക് മാറ്റി.

കഴിഞ്ഞ ഒക്ടോബര്‍ 15നാണ് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് നജീബിനെ കാമ്പസില്‍നിന്ന് കാണാതാവുന്നത്. നജീബിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ലഖ്നോ, ബിഹാര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

 

Tags:    
News Summary - najeeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.