നജീബിന്‍െറ തിരോധാനം: സമരം ചെയ്ത വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍നിന്ന് കാണാതായ നജീബിന് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടിക്കൊരുങ്ങുന്നു. കനയ്യകുമാറടക്കം 20 പേര്‍ക്ക് ഭരണകാര്യാലയം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നജീബിനെ മര്‍ദിച്ചെന്ന് കമീഷന്‍ കണ്ടത്തെിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഒന്നുമുണ്ടായിട്ടില്ല. നജീബിനെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് മാതാവ് ഫാത്വിമ നഫീസ് ഹൈകോടതിയെ സമീപിച്ചു.  മൂന്നുദിവസത്തിനകം നടപടി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. സര്‍ക്കാറിനോടും  വിശദീകരണം തേടി.
Tags:    
News Summary - Najeeb Ahmad missing case: Show cause notices to 20 JNU students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.