Posted On
date_range Updated On
date_range നജീബിെൻറ തിരോധാനം: സി.ബി.െഎ സമയം നീട്ടിച്ചോദിച്ചു
ന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെത്തുടർന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ വിദ്യാർഥി നജീബ് അഹ്മദിെൻറ കേസന്വേഷണത്തിന് കൂടുതൽ സമയം ചോദിച്ച് സി.ബി.െഎ. ഡൽഹി പൊലീസിൽനിന്ന് അന്വേഷണമേറ്റെടുത്തിട്ട് ഒരുമാസം മാത്രമേ ആയിട്ടുള്ളൂവെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും സി.ബി.െഎ ഹൈകോടതിയിൽ ആവശ്യപ്പെട്ടു. ഡൽഹി പൊലീസിെൻറ അന്വേഷണം എങ്ങുമെത്താത്തതിനെത്തുടർന്ന് മാതാവ് ഫാത്വിമ നഫീസ് ഹൈകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.