ജില്ലാ സഹകരണ ബാങ്കുകൾക്ക്​ നബാർഡ്​ 21000 കോടി അനുവദിച്ചു– സാമ്പത്തികകാര്യ ​െസക്രട്ടറി

ന്യൂഡൽഹി: നോട്ട്​ അസാധുവാക്കിയതിനെ തുടർന്ന്​ ഗ്രാമങ്ങളിലും സഹകരണ മേഖലയിലുമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്​തികാന്ത ദാസ്​. ജില്ലാ സഹകര ബാങ്കുകളിൽ പണമെത്തിക്കാൻ നബാർഡ്​ 21000 കോടി രൂപ അനുവദിച്ചതായി ശക്​തികാന്ത ദാസ്​പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സഹകരബാങ്കുകളിൽ നിന്ന്​ ​പ്രാഥമിക കാർഷിക സംഘങ്ങൾ വഴി പണം നൽകും. പണം അനുവദിച്ച ജില്ലാ സഹകരണ ബാങ്കുകളുടെ പട്ടിക റിസർവ്​ ബാങ്കിന്​ കൈമാറിയതായും സാമ്പത്തിക കാര്യ സെക്രട്ടറി പറഞ്ഞു. 


ധനകാര്യ മന്ത്രി അരുൺ ​െജയ്​റ്റ്​ലി നബാർഡുമായും റിസർവ്​ ബാങ്കുമായും വിഡിയോ കോൺഫറൻസ്​ നടത്തിയെന്നും ജില്ലാ സഹകരണബാങ്കുകൾക്കും അർബൻ ബാങ്കുകൾക്കും ആവശ്യമായ പണം എത്തിക്കാൻ നിർദേശം നൽകിയതായും ​അദ്ദേഹം വ്യക്തമാക്കി. കർഷകർക്ക്​ വായ്​പ ലഭ്യമാക്കുന്നതിന്​ ആവശ്യമായ പണമുണ്ടെന്ന്​ റിസർവ്​ ബാങ്കും നബാർഡും ഉറപ്പുവരുത്തണം.

ഡിസംബർ 31 വരെ ഡെബിറ്റ്​ കാർഡ്​  ഉപയോഗത്തിന്​ സര്‍വിസ് ചാർജ്​ ഈടാക്കില്ലെന്ന്​ ശക്​തികാന്ത ദാസ്​ പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ മുഖേനയുള്ള ഇടപാടുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. റെയിൽവെ ഇ–ടിക്കറ്റ് ബുക്കിങ്ങിനും ഈമാസം 31വരെ സർവിസ് ചാർജ് ഒഴിവാക്കിയിട്ടുണ്ട്​. കൂടുതൽ ജനങ്ങളെ ഡിജിറ്റൽ ഡിജിറ്റൽ ഇടപാടുകളിലേക്ക്​ മാറ്റുകയാണ്​ കേന്ദ്രസർക്കാറി​െൻറ ലക്ഷ്യമെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു

Tags:    
News Summary - NABARD has sanctioned 21,000 crores to rural areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.