Posted On
date_range Updated On
date_range യൂട്യൂബിൽ വിദ്വേഷപ്രചരണം; യുവാവിനെതിരെ കേസ്
തിരുനെൽവേലി: യൂട്യൂബിൽ മുസ്ലിംകൾക്കെതിെര വിദ്വേഷപ്രചരണം നടത്തിയ യുവാവാിനെതിരെ തമിഴ്നാട് െപാലീസ് കേസ െടുത്തു. മരിദാസ് എന്നയാൾക്കെതിരെയാണ് തിരുനെൽവേലി സിറ്റി പൊലീസ് കേസെടുത്തത്.
കോവിഡ് 19, തീവ്രവാദം എന്നിവ സംബന്ധച്ച് മതസ്പർധ ഉണ്ടാക്കുംവിധം തെൻറ യൂട്യൂബ് ചാനലിൽ അഭിപ്രായ പ്രകടനം നടത്തിയെന്നാണ് കേസ്. ഐ.പി.സിയുടെ 292 (എ), 295 (എ), 505 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തമിഴക മുസ്‌ലിം മുന്നേറ്റ കഴകം അംഗമായ കാദറിെൻറ പരാതിയിലാണ് നടപടി. തീവ്രവലതുപക്ഷ കാഴ്ചപ്പാടുള്ളയാളാണ് മരിദാസെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.