ന്യൂഡൽഹി: മനുഷ്യസ്‌നേഹിയായ ഭർത്താവ് പരേതനായ അബ്ദുൾ സത്താർ ഈദിയ്‌ക്കൊപ്പം പ്രവർത്തിച്ചിരുന്ന പാകിസ്താൻ മനുഷ്യാവകാശ പ്രവർത്തക ബിൽഖീസ് ബാനു ഈദിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അനുശോചനം രേഖപ്പെടുത്തി.
"മാനുഷിക പ്രവർത്തനങ്ങൾക്കുള്ള അവരുടെ ആജീവനാന്ത സമർപ്പണം ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ സ്പർശിച്ചു" -പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബിൽഖീസ് ബാനു ഈദിയുടെ അന്ത്യം. 74 വയസ്സായിരുന്നു.
നിരവധി മേഖലകളിലെ മാനുഷിക പ്രവർത്തനങ്ങൾക്ക് ലോകമെമ്പാടും പ്രശസ്തി നേടിയ വെൽഫെയർ ഓർഗനൈസേഷനായ അബ്ദുൽ സത്താർ ഈദി ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിൽ ബിൽഖീസ് ഭർത്താവിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.