എച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാറിനെതിരെ ഒന്നിച്ചുനീങ്ങാൻ ജെ.ഡി-എസും ബി.ജെ.പിയും. ഇരു പാർട്ടികളുടെയും നിയമസഭ കക്ഷി നേതാക്കളായ എച്ച്.ഡി. കുമാരസ്വാമിയും ബസവരാജ് ബൊമ്മൈയും വെള്ളിയാഴ്ച സംയുക്ത വാർത്തസമ്മേളനം നടത്തി. ബംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോറിലെ ക്രമക്കേടിനെതിരെ സംയുക്ത സമരം നടത്തും
അതേസമയം, ദേശീയ തലത്തിൽ ഭരണകക്ഷിയായ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിലോ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിലോ ചേരില്ലെന്ന് ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ ബംഗളൂരുവിൽ വ്യക്തമാക്കി. ജെ.ഡി-എസിന് കാര്യമായി വേരുള്ള കർണാടകയിൽ ബി.ജെ.പിയുമായി ചേർന്ന് പ്രതിപക്ഷ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനാണ് എച്ച്.ഡി. കുമാരസ്വാമിയുടെ നീക്കം. പ്രതിപക്ഷത്ത് ബി.ജെ.പിക്ക് 66ഉം ജെ.ഡി-എസിന് 19ഉം സീറ്റാണുള്ളത്. എന്നാൽ, ഇതുവരെ പ്രതിപക്ഷ നേതാവിനെ ബി.ജെ.പി നിശ്ചയിച്ചിട്ടില്ല. ഒരു പക്ഷേ, ജെ.ഡി-എസുമായി കർണാടകയിൽ ധാരണയുണ്ടാക്കി എച്ച്.ഡി. കുമാരസ്വാമിയെ പ്രതിപക്ഷ നേതാവാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.