തന്റെ പിതാവ് മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യയുടെ മകൻ

ബംഗളൂരു: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിടെ തന്റെ പിതാവ് മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവനയുമായി സിദ്ധരാമായ്യയുടെ മകൻ. കോൺഗ്രസ് കേവലഭൂരിപക്ഷം നേടുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിയെ അധികാരത്തിൽ നിന്നും അകറ്റാൻ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയുടെ താൽപര്യത്തിനായി തന്റെ പിതാവ് മുഖ്യമന്ത്രിയാകണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് വരുണ മണ്ഡലത്തിൽ നിന്നും വിജയിക്കും. മകനെന്ന നിലയിൽ അദ്ദേഹം മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ബി.ജെ.പിയുടെ ദുർഭരണ കാലത്തുള്ള തെറ്റായ തീരുമാനങ്ങൾ തിരുത്തുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 100ലേറെ സീറ്റുകളിൽ കോൺഗ്രസ് മുന്നേറുകയാണ്. 80നടുത്ത് സീറ്റുകളിലാണ് ബി.ജെ.പി മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടതെങ്കിൽ പിന്നീട് കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നതാണ് കണ്ടത്.

Tags:    
News Summary - "My Father Should Be CM": Siddaramaiah's Son As Congress Leads Vote Count

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.