Posted On
date_range Updated On
date_range യു.പിയിൽ യുവാവിനെ കെട്ടിയിട്ട് ആൾക്കൂട്ടം ഭാര്യയെ ബലാൽസംഗം ചെയ്തു
മുസഫർനഗർ: ഉത്തർപ്രദേശിൽ മുസഫർനഗറിൽ ദമ്പതികളെ ആക്രമിച്ച ആൾക്കൂട്ടം ഭാര്യയെ ബലാൽസംഗം ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. ബന്ധുവീട് സന്ദർശിച്ചശേഷം കാൽനടയായി മടങ്ങിയ ദമ്പതികളെയാണ് പത്തംഗ സംഘം ആക്രമിച്ചത്.
യുവാവിനെ മർദിച്ചവശനാക്കി മരത്തിൽ കെട്ടിയിട്ട ശേഷം ഭാര്യയെ ബലാൽസംഗം ചെയ്യുകയായിരുന്നു. പ്രതികളായ പത്തുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.