യു.പി സർക്കാറിൽ മുസ്ലിങ്ങൾക്ക് പ്രാതിനിധ്യം നൽകും: വെങ്കയ്യ നായിഡു

ലക്നോ: ബി.ജെ.പി നയിക്കുന്ന ഉത്തർപ്രദേശ് സർക്കാറിൽ മുസ്ലിങ്ങൾക്ക് പ്രാതിനിധ്യം നൽകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഉത്തർപ്രദേശിൽ മുസ്ലിം എം.എൽ.എ ഇല്ലെങ്കിലും മുസ്ലിം എം.എൽ.സി ഉണ്ട്. അതുകൊണ്ട് തന്നെ സർക്കാറിൽ മുസ്ലിങ്ങൾക്ക് പ്രാതിനിധ്യം ഉണ്ടായിരിക്കുമെന്നും നഗര വികസന മന്ത്രി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബി.ജെ.പി ഒരു മുസ്ലിം സ്ഥാനാർഥിയെ പോലും യു.പി തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വെങ്കയ്യയുടെ പ്രഖ്യാപനം. മുൻ ബി.ജെ.പി അധ്യക്ഷനായ വെങ്കയ്യ തീരുമാനങ്ങളെടുക്കുന്നതിൽ പാർട്ടിയിൽ മുഖ്യപങ്കു വഹിക്കുന്നയാളാണ്.  

ഒരു വിഭാഗം മുസ്ലിങ്ങൾക്കിടയിൽ നരേന്ദ്രമോദിക്ക് സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞു എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. മോദിയുടെ വികസന അജണ്ട, പ്രത്യേകിച്ചും മുത്തലാഖ്നെതിരായ നിലപാട് മുസ്ലിം യുവജനങ്ങളെയും സ്ത്രീകളെയും സ്വാധീനിച്ചുവെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. 

Tags:    
News Summary - Muslims will get representation in UP govt: Venkaiah Naidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.