സുവർണക്ഷേത്രത്തിലേക്ക്​ ​ടൺകണക്കിന്​ ഗോതമ്പുമായി മുസ്​ലിംകൾ; സ്വീകരണമൊരുക്കി സിഖ്​ സമൂഹം

അമൃത്​സർ: സുവർണക്ഷേത്രത്തിലെ സമൂഹഅടുക്കളകൾ മുടങ്ങാതിരിക്കാൻ ടൺകണക്കിന്​ ഗോതമ്പുമായി​​ മാലർകോട്​ലയിലെ മുസ്​ലിം കുടുംബങ്ങളെത്തി. ഗോതമ്പ്​ കൈമാറുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

സുവർണക്ഷേത്രത്തിലെ അധികാരികൾ ഗോതമ്പുമായി എത്തിവ​യവരെ പ്രത്യേക വസ്​ത്രങ്ങൾ നൽകിയാണ്​ ആദരിച്ചത്​. വ്യാഴാഴ്​ച വൈകുന്നേരം 330 ക്വിൻറലോളം ഗോതമ്പ്​​ എത്തിച്ചു​. വരും ദിവസങ്ങളിൽ കൂടുതൽ അളവിലുള്ള ഗോതമ്പ്​ എത്തിക്കും. 

ലക്ഷക്കണക്കിന്​ ഭക്തർ ദിനംപ്രതിയെത്തുന്ന ഗുരുദ്വാരയിലേക്ക്​ ഞങ്ങളെത്തിക്കുന്നത്​ ചെറിയ അളവ്​ ഗോതമ്പ്​ മാത്രമാണ്​. കൂടുതൽ അളവിൽ  വരുംദിവസങ്ങളിൽ എത്തിക്കും. സമൂഹ അടുക്കളകളുടെ നടത്തിപ്പിന്​ ബുദ്ധിമുട്ട്​ അനുഭവപ്പെടുന്നു എന്ന അറിവിനെത്തുടർന്നാണ്​ സഹായിക്കാൻ തീരുമാനി​ച്ചതെന്ന്​ സിഖ്​-മുസ്​ലിം ഫൗണ്ടേഷൻ ​അധ്യക്ഷൻ ഡോ. നസീർ അക്തർ അറിയിച്ചു.

22ദിവസം മുമ്പാണ്​​ സംഘടനയിലെ അംഗങ്ങൾ ഗോതമ്പ്​ ശേഖരണം ആരംഭിച്ചത്​​. വീടുകൾ കയറിയിറങ്ങിയായിരുന്നു ശേഖരണം. മികച്ച പ്രതികരമാണ്​ ഇതിന്​ ലഭിച്ചത്​. 

സ്ഥലത്തെ പൊലീസ്​ സൂപ്രണ്ട്​ മഞ്​ജിത്​ സിങ്​ ബ്രാറും ചടങ്ങിൽ എത്തിച്ചേർന്നു. സാമുദായിക സൗഹാർദത്തിന്​ മാലെർകോട്​ല മികച്ച ഉദാഹരണമാണ്​. മുസ്​ലിം കുടുംബങ്ങൾ മഹത്തായ കാര്യമാണ്​ ചെയ്​തത്​. വൈറസിനെ തോൽപ്പിക്കാൻ ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കണമെന്നും​ എസ്​.പി അഭിപ്രായ​െപ്പട്ടു.


 

Tags:    
News Summary - Muslims offer 330 quintal wheat for langar at Golden Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.