അഹമ്മദാബാദിൽ നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് ഗുജറാത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്‌റഫലി ഉദ്ഘാടനം ചെയ്യുന്നു. ഷിബു മീരാൻ, ജുനൈദ് ഷെയ്ഖ് തുടങ്ങിയവർ സമീപം.

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനങ്ങൾക്ക് ഗുജറാത്തിൽ തുടക്കം

ന്യൂഡൽഹി: മുസ്‍ലിം യൂത്ത് ലീഗ് സംഘടന സംവിധാനം രാജ്യത്ത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധി സമ്മേളനങ്ങൾക്ക് തുടക്കമായി. പ്രഥമ സമ്മേളനം ഗുജറാത്തിലെ അഹമ്മദാബാദ് ഹജ്ജ് ഹൗസിൽ നടന്നു.

ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. ജുനൈദ് ഷെയ്ഖ് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. ഷകീൽ ശിന്ദി, സയ്യിദ് റഊഫ്, കെ. ഫൈസൽ എന്നിവർ സംസാരിച്ചു.

പുതിയ സംസ്ഥാന ഘടകങ്ങൾ രൂപീകരിക്കലും നിലവിലുള്ളവ പുന:സംഘടിപ്പിക്കലുമാണ് സംസ്ഥാന സമ്മേളനങ്ങളുടെ ലക്ഷ്യം. 2023 ഫെബ്രുവരിയിൽ ഹൈദരാബാദിൽ നടക്കുന്ന യൂത്ത് ലീഗ് ദേശീയ സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെയും ഈ സമ്മേളനങ്ങളിൽ തെരഞ്ഞെടുക്കും.

ഉത്തർപ്രദേശ് സംസ്ഥാന യൂത്ത് ലീഗ് സമ്മേളനം ഒക്ടോബർ 29, 30 തിയ്യതികളിൽ മീററ്റിൽ നടക്കും. ശനിയാഴ്ച ആരംഭിക്കുന്ന ദ്വിദിന സമ്മേളനം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി ഉദ്ഘാടനം ചെയ്യും. ദേശീയ കമ്മിറ്റി പ്രതിനിധികളായി ടി.പി. അഷ്‌റഫലി, ഷിബു മീരാൻ, സി.കെ. ശാക്കിർ എന്നിവർ പങ്കെടുക്കും.

കഴിഞ്ഞ മാസം ബംഗളൂരുവിൽ നടന്ന ദേശീയ എക്സിക്യൂട്ടീവാണ് രാജ്യത്ത് സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.  16 സംസ്ഥാനങ്ങളിലെ യൂത്ത് ലീഗ് പ്രതിനിധി സമ്മേളനങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു അറിയിച്ചു.


Tags:    
News Summary - Youth League state conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.