ന്യൂഡൽഹി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട എൻ.ഡി.എ എം.പിമാരോട് ന്യൂനപക്ഷങ്ങളുടെ വിശ്വാസമാർജിക്കാൻ നരേന്ദ്ര മോ ദി ആഹ്വാനം നടത്തിയതിനു പിന്നാെല രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം ശക്തിപ്പെട്ടു. ഇൗ വാർത്തക ൾ പുറത്തുവന്നശേഷവും കേരളത്തിലടക്കം ബി.ജെ.പി പ്രവർത്തകർ ആക്രമണത്തിനിരയാകുന്നതിനെക്കുറിച്ച് സംസാരിച്ച മോദ ി ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നു.
ഞായറാഴ്ച ഛത്തിസ്ഗഢിെല റായ്പു രിൽ സംഘ്പരിവാറുകാർ ഒരു പാൽ വിതരണകേന്ദ്രത്തിൽ അതിക്രമിച്ചു കടന്ന് ഗോഹത്യയും ഗോമാംസവിൽപനയും ആരോപിച്ച് ആക്രമണം അഴിച്ചുവിട്ടു. തൊട്ടടുത്ത ദിവസം ക്ഷീരോൽപാദന യൂനിറ്റിന് പിറകിൽനിന്ന് എല്ല് കിട്ടിയെന്ന് ആരേ ാപിച്ച് ഉടമ ഖുറൈശിയെ ഗോഹത്യക്ക് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾ പരിേശാധിച്ചപ്പോൾ ഗോഹത്യക്ക് കേസെടുക്കാനുള്ള ഒരു തെളിവും ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ബിഹാറിലെ ബേഗുസരായിയിൽ പേരു ചോദിച്ച് മുസ്ലിമാണെന്ന് മനസ്സിലാക്കി പാകിസ്താനിലേക്ക് പോകാനാവശ്യപ്പെട്ട് വെടിവെച്ചു. ബേഗുസരായി ജില്ലയിലെ ചെരിയ ബരിയാപുർ പൊലീസ് സംഭവത്തിൽ പ്രതിയുടെ പേരിൽ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാൻ തയാറായിട്ടില്ല.
ഞായറാഴ്ച ബിഹാറിൽ മുസ്ലിം യുവാവിനെ പേരു ചോദിച്ച് വെടിവെച്ചു. രാജീവ് യാദവ് എന്നയാൾ പേരു ചോദിച്ചശേഷം ‘പാകിസ്താനിൽ പോകൂ’ എന്നാക്രോശിച്ച് വെടിവെച്ചതായി പരിക്കേറ്റ മുഹമ്മദ് ഖാസിം പറഞ്ഞു. േബഗുസരായി ജില്ലയിലെ ചെരിയ ബരിയർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുംഭി ഗ്രാമത്തിലാണ് സംഭവമെന്ന് ‘ദ ഹിന്ദു’ പത്രം റിപ്പോർട്ട് ചെയ്തു. വെടിയേറ്റ ഖാസിമിനെ െപാലീസ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തന്നെ രാജീവ് യാദവ് തടഞ്ഞുനിർത്തി പേരു ചോദിക്കുകയും പേരു പറഞ്ഞപ്പോൾ ‘പാകിസ്താനിൽ പോകൂ’വെന്ന് ആക്രോശിച്ചതായും മുഹമ്മദ് ഖാസിം പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന രാജീവ് തന്നെ രണ്ടാമതും വെടിവെക്കുംമുമ്പ് തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നെന്ന് ഖാസിം പറഞ്ഞു. കണ്ടുനിന്നവരാരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും യുവാവ് ആരോപിച്ചു. സംഭവത്തിൽ ചെരിയ ബരിയർപുർ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു േബഗുസരായി എസ്.പി അവകാശ് കുമാർ പറഞ്ഞു.
മദ്യലഹരിയിലായിരുന്ന യാദവിനായി തിരച്ചിൽ തുടങ്ങിയെന്നും ഒളിവിലാണെന്നും ബേഗുസരായി എം.പി അവകാശ് കുമാർ പറഞ്ഞു. ഇൗ ആക്രമണം ഇരുവരും തമ്മിൽ പണമിടപാടിനെ തുടർന്നുണ്ടായ ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിയുകയാണ് പൊലീസ്.
ശനിയാഴ്ച രാത്രി ഗുരുഗ്രാമിൽ പള്ളിയിൽനിന്ന് രാത്രി നമസ്കാരം കഴിഞ്ഞുവരുകയായിരുന്ന മുഹമ്മദ് റഫ്അത്ത് ആലത്തെ പ്രദേശത്ത് തൊപ്പി ധരിക്കാൻ പാടില്ല എന്നു പറഞ്ഞാണ് ഒരു സംഘം ആക്രമണം തുടങ്ങിയത്. അതിനുശേഷം ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞ് വീണ്ടും ആക്രമണം തുടരുകയായിരുന്നു. എന്നാൽ, ഇത് റഫ്അത്തും സംഘവും തമ്മിലുള്ള ശണ്ഠയായി ചുരുക്കിക്കാണിക്കാനാണ് ഗുരുഗ്രാം എസ്.പി ദീപക് കുമാർ ശ്രമിക്കുന്നത്. പ്രതികളെ പിടിക്കാൻ ശ്രമിക്കാതെ പരാതിക്കാരനായ റഫ്അത്തിനെ ഒരു പകൽ മുഴുവൻ പൊലീസ് സ്റ്റേഷനിലിരുത്തുകയാണ് ചെയ്തത്. തനിക്ക് ഇനി ഗുരുഗ്രാമിൽ തുടരാനാവില്ലെന്നും സ്വദേശമായ ബിഹാറിലേക്ക് തിരിച്ചുപോകുകയാണെന്നും റഫ്അത്ത് പറഞ്ഞു.
മധ്യപ്രദേശിൽ മേയ് 22ന് വോെട്ടണ്ണുന്നതിെൻറ തലേദിവസം സാധ്വി പ്രജ്ഞ സിങ്ങിെൻറ അടുത്തയാളായ സംഘ്പരിവാർ നേതാവിെൻറ നേതൃത്വത്തിലാണ് മുസ്ലിം ദമ്പതികളെ ആൾക്കൂട്ട ആക്രമണത്തിനിരയാക്കിയത്. ഒാേട്ടായിൽ യാത്രചെയ്യുകയായിരുന്ന ദമ്പതികളും യുവാവും ബീഫ് കടത്തുന്നു എന്നാരോപിച്ചാണ് സിയോണിയിൽ വടികളുപയോഗിച്ച് അടിച്ചത്. അവിെടയും അക്രമികൾ ജയ് ശ്രീറാം വിളിപ്പിച്ചു.
‘‘സബ്കാ സാഥ് സബ്കാ വികാസ്, സബ്കാ വിശ്വാസ്’’ എന്നാണല്ലോ പ്രധാനമന്ത്രി പറഞ്ഞതെന്ന് ചോദിച്ചപ്പോൾ 2014 മുതൽ മോദി പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതല്ലേയെന്ന് ആക്രമണത്തിനിരയായ മുഹമ്മദ് റഫ്അത്ത് ചോദിച്ചു. േമാദി വന്നതിൽ പിന്നെയാണ് വിദ്വേഷം പടർന്നു തുടങ്ങിയതെന്നും റഫ്അത്ത് ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.