കോവിഡ് മഹാമാരിക്കിടയിലും ആൾക്കൂട്ടക്കൊല; ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിക്കൊന്നു
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിലും ഹരിയാനയിൽ സംഘ് പരിവാറിെൻറ ആൾക്കൂട്ടക്കൊല. ഞായറാഴ്ച രാത്രിയാണ് ഹരിയാനയിലെ മേവാത്ത് ജില്ലയിലെ ഖേര ഖലിപൂർ സ്വദേശിയും ബോഡി ബിൽഡറും ജിം പരിശീലകനായ ആസിഫ് ഖാനെ ഹിന്ദുത്വ തീവ്രവാദികൾ തല്ലിക്കൊന്നത്. കൂടെയുണ്ടായിരുന്ന ആസിഫിെൻറ സഹോദരൻ റാശിദും സുഹൃത്ത് വാസിഫും ഗുരുതരാവസ്ഥയിലാണ്.
തെൻറ ഗ്രാമമായ ഖലിപൂരിൽനിന്ന് മരുന്നിനായി സോണയിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകുകയായിരുന്ന ആസിഫ് ഖാെൻറ കാർ പിറകിൽനിന്ന് ആക്രമിക്കുകയായിരുന്നു. കാർ നിർത്തിയതോടെ ആക്രമികൾ കല്ലേറ് തുടങ്ങി. റാശിദും വാസിഫും ഓടിരക്ഷപ്പെട്ടുവെങ്കിലും ആസിഫിനെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. 15 പേരടങ്ങുന്ന ഹിന്ദുത്വ തീവ്രവാദികൾ കാർ തടഞ്ഞുനിർത്തിയപ്പോൾ ''ജയ് ശ്രീറാം'' വിളിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് 'മുല്ലമാരെ' കൊല്ലൂ എന്നാക്രോശിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. കൊലക്കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഹരിയാന പൊലീസ് ഇതുവെരയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.