Posted On
date_range Updated On
date_range വീട്ടുവാടക ആവശ്യപ്പെട്ട ഉടമസ്ഥനെ യുവാവ് കുത്തിക്കൊന്നു
ചെന്നൈ: നഗരത്തിലെ കുൺറത്തൂരിൽ നാല് മാസത്തെ വാടക കുടിശ്ശിക ആവശ്യപ്പെട്ട വീട്ടുടമസ്ഥനെ വാടകക്കാരനായ യുവാവ് കുത്തിക്കൊന്നു. സർവിസിൽനിന്ന് വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനായ തിരുവല്ലിക്കേണി ഗുണശേഖരനാണ് (50) കൊല്ലപ്പെട്ടത്.
ഇദ്ദേഹത്തിെൻറ കുൺറത്തൂർ പണ്ടാര തെരുവിലെ വാടക വീട്ടിൽ താമസിച്ചിരുന്ന അജിത്താണ് (21) പ്രതി. കോവിഡ് ലോക്ഡൗണിനെ തുടർന്ന് നാല് മാസം വാടക നൽകിയിരുന്നില്ല. ബുധനാഴ്ച രാത്രി വാടക കുടിശ്ശിക ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് ഗുണശേഖരനെ അജിത് കുത്തി കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.