സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക കേസുമായി പശ്ചിമബംഗാൾ പൊലീസ്

കൊൽക്കത്ത: പശ്ചിമബംഗാൾ കലാപത്തിലെ പ്രധാന പ്രതി മരണപ്പെട്ടതിൽ സി.ബി.ഐക്കെതിരെ ​കൊലപാതക കേസുമായി പശ്ചിമബംഗാൾ പൊലീസ്. കേസിലെ പ്രതി സി.ബി.ഐ കസ്റ്റഡിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

കലാപത്തിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെട്ട ലാലോൺ ഷെയ്ഖിന്റെ ആത്മഹത്യയിലാണ് കേസ്. തിങ്കളാഴ്ച സി.ബി.ഐ കസ്റ്റഡിയിൽവെച്ചാണ് ഇയാൾ മരണപ്പെട്ടത്. ബംഗാളിലെ ബിർദും ജില്ലയിലെ അക്രമസംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് സി.ബി.ഐ ആരോപണം.

സി.ബി.ഐയി​ലെ ഉന്നത ഉദ്യോഗസ്ഥരെ പ്രതിയാക്കിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിനെതിരെ സി.ബി.ഐ കൊൽക്കത്ത ഹൈകോടതിയെ സമീപിക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന കലാപത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. സി.ബി.ഐയുടെ താൽക്കാലിക ക്യാമ്പിലായിരുന്നു പ്രതിയുണ്ടായിരുന്നത്. സി.ബി.ഐയുടെ പീഡനം മൂലമാണ് ഷെയ്ഖ് മരിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.