മുംബൈ: കനത്തമഴയെ തുടർന്ന് മുംബൈ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. നഗരത്തിെൻറ പ്രധാനഭാഗങ്ങളിലെല്ലാം വെളളം കയറിയിരിക്കയാണ്. മുംബൈയിൽ നിന്നുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ സമയംവൈകി. കേരളത്തിൽ നിന്ന് കൊങ്കൺ വഴി പോകുന്ന ട്രെയിനുകളെയും മഴ ബാധിച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് പോകുന്ന മംഗള എക്സ്പ്രസ് (12617) ബോംബെ കല്യാൺ ജങ്ഷനും ഗുസാവൽ ജങ്ഷനും ഇടയിൽ വഴിതിരിച്ചുവിട്ടു. അടിയന്തര സഹായത്തിന് െപാലീസ് ഹെൽപ് ലൈൻ നമ്പറായ 100ലേക്ക് വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.
സിയോൺ, ദാദർ, മുംബൈ സെൻട്രൽ, കുർള, അന്തേരി, സാകിനാക തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്. ഇൗ പ്രദേശങ്ങളിൽ ഗതാഗതവും താറുമാറായി. മുംബൈ നഗരത്തിൽ 30.92 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. നഗരത്തിെൻറ കിഴക്കൻ മേഖലയിൽ 15.56 മില്ലിമീറ്ററും പടിഞ്ഞാറൻ പ്രദേശങ്ങളിൽ 12.42 മില്ലി മീറ്റർ മഴയുമാണ് ലഭിച്ചത്. നഗരത്തിൽ അടുത്ത 48 മണിക്കൂർ കനത്ത മഴ തുടരുമെന്നും അപകടസാധ്യതകൾ നടപടികളെടുക്കണമെന്നും കലാവസ്ഥാ നിരീക്ഷണവകുപ്പ് ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.