24 മണിക്കൂറിനുള്ളിൽ ആറ്​ പുതിയ കേസുകൾ; ധാരാവിയിൽ കോവിഡ്​ വ്യാപനം കുറയുന്നു

മുംബൈ: പുതിയ കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി മുംബൈയിലെ പ്രധാന ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നായ ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് പുതിയ കോവിഡ് കേസുകള്‍ മാത്രമ ാണ് റിപ്പോര്‍ട്ട് ചെയ്തത്.

വ്യാഴാഴ്ച 25 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ നിന്നും ഗണ്യമായ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായത്. മൊത്തം 2.1 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ധാരവിയില്‍ 8 ലക്ഷത്തോളം ആളുകളാണ്​ താമസിക്കുന്നത്​. ​

വെള്ളിയാഴ്ച ഒരു കോവഡ്​ മരണം മാത്രമാണ് ധാരവി റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്ത് ഇതുവരെ 220 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. 14 പേർ മരിക്കുകയും ചെയ്​തു. മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ്​ കേസുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി സാമൂഹിക അകലം അസാധ്യമായ സ്ഥലങ്ങളില്‍ അധികൃതര്‍ സ്‌ക്രീനിംഗ്, ക്വാറൻറീൻ, പരിശോധന എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്​ട്രയിൽ 6817 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. വൈറസ്​ ബാധിച്ച 301 പേർക്ക്​ ജീവൻ നഷ്​ടമായി.

Tags:    
News Summary - Mumbai's Dharavi, Reports Sharp Drop In New Cases - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.