സുശാന്ത്​ കേസ്​: താരങ്ങളുടെയോ അഭിഭാഷകരുടെയോ വാഹനം പിന്തുടർന്നാൽ മാധ്യമങ്ങൾക്കെതിരെ നടപടിയെന്ന്​ മുംബൈ പൊലീസ്​

മുംബൈ: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രാജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട്​ ഉയർന്ന ലഹരിമരുന്ന്​ കേസിൽ ജാമ്യം ലഭിച്ച നടി റിയ ചക്രവർത്തിയുടേയോ അഭിഭാഷകരുടേയോ അഭിമുഖത്തിനോ വാർത്തക്കോ വേണ്ടി വാഹനം പിന്തുടരുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്​ മുംബൈ പൊലീസ്​. താരങ്ങളുടെ അഭിമുഖമെടുക്കുന്നതിനായി മാധ്യമപ്രവർത്തകർ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ തിരക്കിതിരക്കുകയും താരങ്ങളുടെ വാഹനങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ട്​. ഇത്തരം സംഭവം ​ശ്രദ്ധയിൽ പെട്ടാൽ വാഹനമോടിക്കുന്നയാൾക്കും വാർത്ത കൈകാര്യം ചെയ്യുന്ന മാധ്യമപ്രവർത്തകനുമെതിരെ നടപടിയെടുക്കു​െമന്ന്​ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സൻഗ്രാംസിങ് നിഷാന്ദർ മുന്നറിയിപ്പ്​ നൽകി.

നാർക്കോട്ടിക്​സ്​ കൺട്രോൺ ബ്യൂറോ രജിസ്​റ്റർ​ ചെയ്​ത കേസിൽ സെപ്റ്റംബർ 9ന് അറസ്​റ്റിലായ റിയ ചക്രബർത്തിക്ക്​ ഒരുമാസത്തിന്​ ശേഷം ഇന്നാണ്​ ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്​. കോടതി ഉത്തരവിനെ തുടർന്ന്​ ബൈക്കുള ജയിലിൽ നിന്നിറങ്ങുന്ന റിയയെ മാധ്യമങ്ങൾ പിന്തുടരരുതെന്നാണ്​ നിർദേശം.

മാധ്യമ പ്രവർത്തകർ ഏതെങ്കിലും താരത്തി​െൻറയോ അഭിഭാഷകരുടെയോ അഭിമുഖം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ വാഹനത്തെ പിന്തുടരുകയല്ല ചെയ്യേണ്ടത്​. മത്സരപാച്ചിലിൽ റോഡിലുള്ള ഒരു വ്യക്തിയുടെയോ മറ്റൊരു വാഹനത്തിൽ യാത്ര ചെയ്യുന്നവരുടേയോ ജീവൻ അപകടത്തിലാക്കാൻ സാധ്യതയ​ുണ്ട്​. ചേസിങ്ങി​െൻറ സ്വന്തം ജീവൻ അപകടത്തിലാക്കുന്നു. ഇത്​ കുറ്റകരമാണ്- നിഷാന്ദർ വ്യക്തമാക്കി.

ഏതെങ്കിലും വ്യക്തിയുടെ വാഹനത്തെ അപകടകരമാം വിധം പിന്തുടരുകയാണെങ്കിൽ, ഡ്രൈവർക്കെതിരെ മാത്രമല്ല, അവരെ അതിന്​ പ്രേരിപ്പിക്കുന്ന വ്യക്തിക്കെതിരെയും നിയമനടപടി സ്വീകരിക്കും -നിഷന്ദർ കൂട്ടിച്ചേർത്തു.

സുശാന്ത് സിങ്​ രാജ്​പുത്​ കേസിൽ റിയ ചക്രബർത്തിയേയും എൻ‌.സി‌.ബി ചോദ്യം ചെയ്യാൻ വിളിപ്പിച്ച മറ്റ് താരങ്ങളെയും മാധ്യമ പ്രവർത്തകർ വളയുകയും ഇലക്ട്രോണിക് മാധ്യമ പ്രതിനിധികൾ അവരുടെ വസതിയിൽ നിന്ന് എൻ‌.സി‌.ബി ഓഫീസ്​ വരെ അവരുടെ വാഹനത്തെ പിന്തുടരുകയും ചെയ്​തിരുന്നു. ഇത്​ വളരെ മോശമായ പ്രവണതയാ​െണന്നും അത്തരം സംഭവം ആവർത്തിക്കുകയാണെങ്കിൽ നടപടിയെടുക്കാൻ തീരുമാനിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ​ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.