മുംബൈയിൽ 55ന് മുകളിൽ പ്രായമുള്ള പൊലീസുകാർ ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്ന് നിർദേശം

മുംബൈ: മുംബൈ നഗരത്തിൽ 55ന് മുകളിൽ പ്രായമുള്ള പൊലീസുകാർ ഡ്യൂട്ടിക്ക് വരാതെ വീട്ടിൽതന്നെ കഴിയണമെന്ന് നിർദേശം. ക ഴിഞ്ഞ ദിവസങ്ങളിൽ മുംബൈയിൽ 50ന് മുകളിൽ പ്രായമുള്ള മൂന്ന് പൊലീസുകാർ കോവിഡ് 19 ബാധിച്ച് മരിച്ചിരുന്നു.

ഈ സാഹചര് യത്തിലാണ് മുംബൈ പോലീസ് കമ്മീഷണർ പരം ബീർ സിങ് ഇതുസംബന്ധിച്ച നിർദേശം പൊലീസുകാർക്ക് നൽകിയത്.

മുംബൈയിൽ രോഗബാധ ിതരും മരിച്ചവരുമായ പൊലീസുകാരെല്ലാം 50ന് മുകളിൽ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.ഹൈപർ ടെൻഷൻ, പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയുള്ള 53ന് മുകളിൽ പ്രായമുള്ള പൊലീസുകാരും ഇനിമുതൽ നഗരത്തിൽ ഡ്യൂട്ടിക്ക് ഹാജരാകേണ്ടതില്ല.

വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുന്നത് വരെ ഇവരോടും വീടുകളിൽ കഴിയാനാണ് അധികൃതരുടെ നിർദേശം. മഹാരാഷ്ട്രയിൽ നൂറോളം പൊലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അധികം പേരും മുംബൈയിലാണ്. മുംബൈയിൽ കോവിഡ് ബാധിച്ച് ശിവജി സോനവനെ (57), ചന്ദ്രകാന്ത് പെണ്ടുർക്കർ, സന്ദീപ് സുർവെ (52) എന്നിവർ മരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മുംബൈയിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും കമ്മീഷണർ പുതിയ നിർദേശം നൽകിയത്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള നഗരം മുംബൈയാണ്. 5776 പേർക്ക് ഇതിനോടകം മുംബൈയിൽ രോഗം സ്ഥിരീകരിച്ചു. 219 പേർ മരിച്ചു. ഇതടക്കം മഹാരാഷ്ട്രയിൽ 369 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 8590 ആണ്.

Tags:    
News Summary - Mumbai Police sends cops above 55 yrs on leave india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.