മുംബൈ: ശിവസേന നേതാവും മുംബൈ മേയറുമായ കിഷോരി പണ്ഡേക്കറിന് വധഭീഷണി. മേയര്‍ പോലീസില്‍ പരാതി നല്കി. മറാത്തി ഭാഷയിൽ എഴുതിയ കത്തിലാണ് വധഭീഷണി. സംഭവത്തിൽ മേയർ പരാതി നൽകി. ദാദയോടു കളിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ് കത്തിലെ മുന്നറിയിപ്പ്.
സംഭവത്തില്‍ ബൈക്കുള പൊലീസ് സ്റ്റേഷനിലെ ഉദ്യോസ്ഥര്‍ മേയറുടെ വസതിയിലെത്തി കുടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ബി.ജെ.പി നേതാവ് ആശിഷ് ഷെലാർ മേയർക്കെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയിരുന്നു. വർലിയുണ്ടായ ഗ്യാസ് അപകടത്തെക്കുറിച്ചായിരുന്നു പരാമർശം. ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് മഹാരാഷ്ട്ര വനിത കമീഷൻ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷവും കിഷോരി പണ്ഡേക്കറിന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. ടെലിഫോണിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. ഗുജറാത്തിലെ ജാംനഗറില്‍ നിന്നും ഫോണ്‍ വിളിച്ചാണ് മേയറെ ഭീഷണിപ്പെടുത്തിയത്. മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോണ്‍ വിളിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.