മുംബൈയിൽ മാസ്​ക്​ ധരിച്ചില്ലെങ്കിൽ അറസ്​റ്റ്​

മുംബൈ: കൂടുതൽ പേരിലേക്ക്​ മുംബൈയിൽ കോവിഡ്​ ബാധ പടർന്നതോടെ നഗരത്തിൽ മാസ്​ക്​ നിർബന്ധമാക്കി. കോവിഡ്​ പടരുന ്ന ഹോട്ട്​സ്​പോട്ടാക്കി മുംബൈയെ പ്രഖ്യാപിച്ചിരുന്നു. ഇവിടെ മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ അറസ്​റ്റ്​ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും സിറ്റി മുനിസിപ്പൽ അധികൃതർ അറിയിച്ചു.

എല്ലാ പൊതുസ്​ഥലങ്ങളിലും യോഗങ്ങളിലും വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർക്കും മാസ്ക്​ ധരിക്കണമെന്നത്​ നിർബന്ധമാണ്​. വീട്ടിൽ നിർമിച്ച മാസ്​കുകളും ഉപയോഗിക്കാം. എന്നാൽ അവ പുനരുപയോഗിക്കു​േമ്പാൾ കൃത്യമായി അണുവിമുക്തമാക്കിയശേഷം മാത്രമാകണം ധരിക്കേണ്ടതെന്നും മുനിസിപ്പൽ കമീഷ്​ണർ പ്രവീൺ പർദേശി അറിയിച്ചു.

മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താ​ക്കറെ എല്ലാ ജനങ്ങളോടും മാസ്​ക്​ ധരിക്കണമെന്ന്​ അഭ്യർഥിച്ചിരുന്നു. ചണ്ഡീഗഡ്​, നാഗാലാൻഡ്​, ഒഡീഷ എന്നീ സർക്കാറുകൾ നേരത്തേ നിർബന്ധമായും വീട്ടിൽ നിന്ന്​ പുറ​ത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കണമെന്ന്​ ഉത്തരവിട്ടിരുന്നു.

Tags:    
News Summary - Mumbai Makes Masks Compulsory, Violators Face Arrest -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.