മുംബൈ: ചേരികളിലും കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ലോക്ഡൗൺ നീട്ടുമെന ്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ. കേന്ദ്രം പ്രഖ്യാപിച്ച ലോക്ഡൗൺ അടുത്ത 14നാണ് അവസാനിക്കുക. ഘട്ടങ്ങളായി ലോക് ഡൗൺ പിൻ വലിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ മുംബൈയിലെ സ്ഥിതി ഗുരുതരമാണെന്നാണ് വിലയിരുത്തൽ. കോവിഡ് ചേരി കളിലേക്ക് വ്യാപിച്ചതോടെ രോഗം ബാധിച്ചവരെയും പകർച്ചയുടെ ഉറവിടവും കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ ഏപ്രിൽ 14 കഴിഞ്ഞും നഗരത്തിൽ ലോക്ഡൗൺ ആഴ്ചകളോളം നീട്ടണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. മുംബൈയ്ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലും ലോക് ഡൗൺ നീട്ടിയേക്കും.
ഇതുവരെ മുംബൈയിൽ 11 മലയാളികളുൾപ്പെടെ 306 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരു മലയാളി ഉൾപ്പെടെ 19 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. 14 പേർക്കാണ് ഇതുവരെ നഗരത്തിൽ രോഗം മാറിയത്. മുംബൈയിലേത് ഉൾപ്പെടെ മഹാരാഷ്ട്രയിൽ 537 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 28 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.