Posted On
date_range Updated On
date_range മുംബൈ - ഹൗറ മെയിലിന്‍റെ 18 കോച്ചുകൾ പാളം തെറ്റി; രണ്ട് മരണം, 20 പേർക്ക് പരിക്ക്
റാഞ്ചി: ഝാർഖണ്ഡിലെ ചക്രധാർപുരിനു സമീപം മുംബൈ - ഹൗറ മെയിലിന്‍റെ 18 കോച്ചുകൾ പാളം തെറ്റി രണ്ട് പേർക്ക് ദാരുണാന്ത്യം. 20 പേർക്ക് പരിക്കേറ്റു. പുലർച്ചെ 3.45ഓടെയായിരുന്നു അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. 16 പാസഞ്ചർ കോച്ചുകളും പവർ കാർ, പാൻട്രി കാർ എന്നിവയുമാണ് മറിഞ്ഞത്.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തതായി റെയിൽവേ അറിയിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.