മുംബൈ: മുംബൈയിലെ ഘട്‌കോപ്പർ ഏരിയയിൽ ബുധനാഴ്ച ദമ്പതികളെ താമസസ്ഥലത്തെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഘട്‌കോപ്പർ പ്രദേശത്തെ കുക്രേജയിലുള്ള കെട്ടിടത്തിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. മരണകാരണം ഇതുവരെ അറിവായിട്ടില്ല.
ഇവരുടെ വീട്ടുജോലിക്കാരി മൃതദേഹം കാണുകയും ഉടൻ ബന്ധുക്കളെ വിളിക്കുകയുമായിരുന്നു. വീട്ടുജോലിക്കാരിയുടെ കൈവശം കെട്ടിടത്തിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടായിരുന്നു. തുടർന്ന് ദമ്പതികളുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയും ചെയ്തു.
കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് ദമ്പതികൾ താമസിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ദമ്പതികളുടെ ചില ബന്ധുക്കൾ അടുത്തുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നുണ്ട്. പന്ത് നഗർ പൊലീസ് അപകട മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഡി.സി.പി (സോൺ -7) പുരുഷോത്തം കരാഡ് പറഞ്ഞു. ഭർത്താവിന് 42 വയസും ഭാര്യക്ക് 39 വയസും പ്രായമുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.