മഹാരാഷ്​ട്രയിൽ ബോട്ട്​ മുങ്ങി നാല്​ മരണം

മുംബൈ: മഹാരാഷ്​ട്രയിൽ വിദ്യാർഥികളുമായി പോയ ബോട്ട്​ മുങ്ങി നാല്​ പേർ മരിച്ചു. ദഹാനു തീരത്ത്​ നിന്ന്​ രണ്ട്​ നോട്ടിക്കൽ മൈൽ അകലെയാണ്​ അപകടമുണ്ടായത്​. 40 വിദ്യാർഥികളാണ്​ ബോട്ടിലുണ്ടായിരുന്നു​. ഇതിൽ 35 പേരെ രക്ഷപ്പെടുത്തിയതായാണ്​ വിവരം.

രക്ഷാപ്രവർത്തനത്തിനായി രണ്ട്​ കപ്പലുകളും മൂന്ന്​ കോസ്​റ്റ്​ഗാർഡ്​ യുണിറ്റുകളും സംഭവസ്ഥലത്ത്​ എത്തിയിട്ടുണ്ട്​. ദാമനിൽ നിന്ന്​ ഹെലികോപ്​റ്ററുകളും എത്തിയിട്ടുണ്ട്​. സംഭവത്തി​​​​​െൻറ പശ്​ചാത്തലത്തിൽ മുംബൈ തീരത്തേക്കുള്ള കപ്പലുകൾ വഴിതിരിച്ച്​ വിട്ടു. 

Tags:    
News Summary - Mumbai Boat Accident four killed-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.