പ്രതീക് യാദവ്

മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു

ലഖ്നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് (38) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ആറ് മണിയോടെ ലഖ്‌നൗവിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഉത്തർപ്രദേശിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമായ പ്രതീകിന്റെ അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. നിലവിൽ പ്രതീകിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണത്തിലെ കൃത്യമായ കാരണം വ്യക്തമാവുകയുള്ളൂ.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സഹോദരനാണ് പ്രതീക് യാദവ്. രാഷ്ട്രീയ കുടുംബത്തിലാണെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്നും എപ്പോഴും അകലം പാലിച്ചിരുന്ന അദ്ദേഹം ബിസിനസ് രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രമുഖ ബി.ജെ.പി നേതാവ് അപർണ യാദവാണ് ഭാര്യ. ഇവർക്ക് ഒരു മകളുണ്ട്. മൃതദേഹം ലഖ്‌നൗ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

Tags:    
News Summary - Mulayam Singh Yadav's Younger Son, Prateek Yadav, Dies At 38

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.