ബി.ജെ.പി പടയാളിയായി പോരാട്ടം തുടരും; തൃണമൂലിലേക്ക്​ മടങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച്​ മുകുൾ റോയ്​

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലേക്ക്​ മടങ്ങുകയാണെന്ന റിപ്പോർട്ടുകൾ തള്ളി പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ്​ മുകുൾ റോയ്​. ബംഗാളിൽ ജനാധിപത്യം പുനസ്​ഥാപിക്കാനായി പൊരുതുന്ന ബി.ജെ.പി സൈനികനായി തുടരുമെന്ന്​ അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച നടന്ന ബി.ജെ.പി നിയമസഭ സമാജികരുടെ സുപ്രധാന യോഗത്തിൽ എത്താതിരുന്നതോടെയാണ്​ മുകുൾ റോയ്​ പാർട്ടി വിട്ട്​ തൃണമൂലിലേക്ക്​ ചേ​ക്കേറുന്നതായി അഭ്യൂഹങ്ങൾ ഉയർന്നത്​.

'നമ്മുടെ സംസ്ഥാനത്ത് ജനാധിപത്യം പുനസ്ഥാപിക്കുന്നതിനായി ബി.ജെ.പിയുടെ പടയാളിയായി പോരാട്ടം തുടരും. ഊഹക്കച്ചവടങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. എന്‍റെ രാഷ്​ട്രീയ പാതയിൽ ഞാൻ ദൃഢനിശ്ചയത്തിലാണ്'-മുകുൾ റോയ്​ ട്വീറ്റ്​ ചെയ്​തു.

മുകുൾ റോയ്​യുടെ പ്രസ്​താവന സ്‌തുത്യര്‍ഹമാണെന്ന്​ ബി.ജെ.പി ദേശീയ പ്രസിഡന്‍റ്​ ജെ.പി. നഡ്ഡ അഭിപ്രായപ്പെട്ടു. ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന നേതാവാണ്​ മുകുൾ റോയ്​. മുഖ്യമന്ത്രി മമത ബാനർജിയെ നന്ദിഗ്രാമിൽ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയെയും ഈ സ്​ഥാനത്തേക്ക്​ പരിഗണിക്കുന്നുണ്ട്​.

സംസ്​ഥാനത്ത്​ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച്​ സ്​പീക്കർ തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കുമെന്ന്​ സംസ്​ഥാന അധ്യക്ഷൻ ദിലീപ്​ ഘോഷ്​ പറഞ്ഞു.

Tags:    
News Summary - Mukul Roy quashes rumours of rejoining TMC will remain a BJP soldier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.