പുരുഷൻമാർക്ക് സൗജന്യ ബസ് യാത്ര, വനിതകൾക്ക് വാഹനം വാങ്ങാൻ അഞ്ച് ലക്ഷം; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി എ.ഐ.എ.ഡി.എം.കെ

തമിഴ്നാട്: വോട്ടർമാരെ കൈയിലെടുക്കാൻ മോഹിപ്പിക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമാി എ.ഡി.എം.കെ. എല്ലാ റേഷൻ കാർഡുള്ള കുടുംബങ്ങൾക്കും 2000 രൂപ, പുരുഷൻമാർക്ക് സൗജന്യ ബസ് യാത്ര, അമ്മ ടുവീലർ സ്കീം തുടങ്ങി വാഗ്ദാനങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനി സ്വാമിയാളിയാണ് പ്രഖ്യാപനം നടത്തിയത്

വാഗ്ദാനങ്ങൾ

കുലവിളക്ക് പദ്ധതി

ഈ പദ്ധതി പ്രകാരം റേഷൻ കാർഡുള്ള എല്ലാ കുടുംബങ്ങൾക്കും 2000 രൂപ വീതം നൽകും. കുടുംബനാഥന്‍റെ അക്കൗണ്ടിലേക്ക് ഈ തുക നേരിട്ട് കൈമാറുമെന്നാണ് വാഗ്ദാനം.

സൗജന്യ ബസ് യാത്ര

സിറ്റി ബസുകളിൽ പുരുഷൻമാർക്ക് സൗജന്യ യാത്ര നൽകുമെന്നാണ് മറ്റൊരു വാഗ്ദാനം. അതേ സമയം നിലവിൽ സ്ത്രീകൾക്ക് നൽകി വരുന്ന സൗജന്യ ബസ് യാത്ര മുടക്കമില്ലാതെ തുടരും.

അമ്മ ഇല്ലം സ്കീം

ഗ്രാമീണ മേഖലയിലെ വീടില്ലാത്തവർക്ക് കോൺക്രീറ്റ് വീട് വെച്ചു നൽകുന്ന പദ്ധതി. നഗരങ്ങളിൽ സർക്കാർ തന്നെ ഭൂമി ഏറ്റെടുത്ത് അപ്പാർട്മെന്‍റുകൾ നിർമിച്ചു നൽകും.

യൂനിയൻ ഗവൺമെന്‍റിന്‍റെ 100 തൊഴിൽ പദ്ധതിക്ക് പകരം 150 തൊഴിൽ ദിനങ്ങൾ നൽകും.

അമ്മ ടു വീലർ സ്കീം

സ്ത്രീകൾക്ക് ഇരുചക്ര വാഹനം വാങ്ങുന്നതിന് 25,000 രൂപ സബ്സിഡിയോടുകൂടി 5 ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതി.

തിരഞ്ഞെടുപ്പിലേക്ക് അടുക്കുംതോറും തമിഴ്നാട്ടിലെ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. 2024ലെ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച പാർട്ടി ഇത്തവണ നഷ്ടപ്പെട്ട പ്രതിശ്ചായ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

Tags:    
News Summary - AIADMK election offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.