ആൾട്ട്​ ന്യൂസ്​ സഹസ്ഥാപകൻ മുഹമ്മദ്​ സുബൈർ റിമാൻഡിൽ

ന്യൂഡൽഹി: ആൾട്ട്​ ന്യൂസ്​ സഹസ്ഥാപകൻ മുഹമ്മദ്​ സുബൈറിനെ മറ്റൊരു കേസിൽ ഉത്തർപ്രദേശിലെ ലഖിംപൂർ കോടതി 14 ദിവസത്തേക്ക്​ റിമാൻഡ്​ ചെയ്തു. ഉത്തർപ്രദേശിലെ സീതാപൂർ കോടതിയിലെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടും ഡൽഹി പൊലീസ് കേസ്​ മൂലം മോചനം ലഭിക്കാത്ത സുബൈറിന്​ വീണ്ടും 14 ദിവസത്തെ ജയിൽവാസത്തിന്​ വഴിയൊരുക്കുന്നതാണ്​ യു.പി കോടതി വിധി. അതേസമയം ഡൽഹിയി​ലെ കേസിൽ സുബൈർ നൽകിയ ജാമ്യാപേക്ഷ പട്യാല ഹൗസ്​ സെഷൻസ്​ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

സീതാപൂർ ജയിലിൽനിന്ന്​ വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ്​ ലഖിംപൂർ ഖേഡി മജിസ്​​​ട്രേറ്റ് മുമ്പാകെ സുബൈറിനെ ഹാജരാക്കിയത്​. വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയെന്ന പരാതിയിൽ 2021 സെപ്​റ്റംബറിൽ ഫയൽ ചെയ്ത കേസിൽ സുബൈറിനെതിരെ വെള്ളിയാഴ്​ച യു.പി പൊലീസ്​ വാറന്‍റ്​ സമ്പാദിച്ചാണ്​ അറസ്റ്റ്​ രേഖപ്പെടുത്തിയത്​. ആശിഷ്​ കുമാർ കതിയാർ എന്ന പ്രാദേശിക ടി.വി ജേണലിസ്റ്റാണ്​ പരാതിക്കാരൻ. തന്‍റെ ചാനലിൽ വന്ന വാർത്ത വ്യാജമാണെന്ന്​ പറഞ്ഞ്​ മതവിഭാഗങ്ങൾക്കിടയിൽ സുബൈർ ശത്രുതയുണ്ടാക്കാൻ നോക്കിയെന്നാണ്​ കതിയാറിന്‍റെ പരാതി.

Tags:    
News Summary - Muhammed Zubair in judicial custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.