ആമസോണിലൂടെ കഞ്ചാവ്​ വിൽപ്പന; എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാ​ർക്കെതിരെ കേസ്

ഭോപാൽ: മധ്യപ്രദേശിൽ ഓൺലൈനിലൂടെ കഞ്ചാവ്​ വിൽപ്പന നടത്തിയ​ കേസിൽ ആമസോൺ ഇന്ത്യയുടെ എക്​സിക്യൂട്ടീവ്​ ഡയറക്​ടർമാ​ർക്കെതിരെ കേസ്​. മയക്കുമരുന്ന്​ നിരോധന നിയമപ്രകാരമാണ്​ കേസ്​. ഒാൺലൈനിലൂടെ മധുര തുളസി, കറിവേപ്പില എന്നിവയുടെ പേരിലായിരുന്നു കഞ്ചാവ്​ വിൽപ്പന. മധ്യപ്രദേശ്​ പൊലീസാണ്​ കേസെടുത്തത്​.

തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്​ഫോം വഴി നിയമവിരുദ്ധമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്നും അ​േന്വഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും ആമസോൺ വ്യക്തമാക്കിയിരുന്നു. എഫ്​.ഐ.ആറിൽ ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്​ഥന്‍റെ ​േപര്​ പരാമർശിച്ചിട്ടില്ല.

നവംബർ 13ന്​ ഗോഹദ്​ പൊലീസ്​ സ്​റ്റേഷനിൽ 21.7 കിലോ കഞ്ചാവ്​ പിടികൂടിയതിനെ തുടർന്ന്​ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. ഗ്വാ​ളിയോർ സ്വദേശിയായ ബിജേന്ദ്ര തോമറിന്‍റെയും സുരജിന്‍റെയും കൈവശം സൂക്ഷിച്ചിരുന്ന കഞ്ചാവാണ്​ പൊലീസ്​ പിടികൂടിയത്​. ചോദ്യം ചെയ്യലിനിടെ ഗ്വാളിയാർ സ്വദേശിയായ മുകുൾ ജയ്​സ്​വാളിനെയും കഞ്ചാവ്​ വാങ്ങാൻ ശ്രമിച്ച ചിത്ര ബാൽമീകിയെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. തുടർന്ന്​ നടത്തിയ ചോദ്യം ചെയ്യലിലാണ്​ ആ​​മസോൺ പ്ലാറ്റ്​ഫോം വഴിയാണ്​ കഞ്ചാവ്​ കടത്തുന്നതെന്ന്​ കണ്ടെത്തിയത്​. 'ബാബു ടെക്​സ്​' എന്ന പേരിൽ രജിസ്റ്റർ ചെയ്​ത കമ്പനിയുടെ പേരിലായിരുന്നു വിൽപ്പന.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിൽനിന്നാണ്​ മധ്യപ്രദേശി​ലേക്ക്​ കഞ്ചാവ്​ എത്തിച്ചിരുന്നത്​. കേസുമായി സഹകരിക്കണമെന്ന്​ ആമസോണിനോട്​ മധ്യപ്രദേശ്​ സർക്കാറും അന്വേഷണ ഏജൻസിയും ഉത്തരവിട്ടിരുന്നു. 

Tags:    
News Summary - MP police register case against Amazon India officials after busting online ganja sale racket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.