ന്യൂഡൽഹി: നാലുപേർക്ക് ഭോപാലിൽനിന്ന് ഡൽഹിയിലെത്താൻ 180 സീറ്റിെൻറ വിമാനം വാടകക്കെടുത്ത് ഇന്ത്യൻ അബ്കാരി ജഗദീഷ് അറോറ. എയർബസ് എ 320 വിമാനമാണ് മകൾക്കും രണ്ടു പേരക്കുട്ടികൾക്കും അവരുടെ ആയക്കുമായി വാടകക്ക് എടുത്തത്. 180 പേർക്ക് യാത്രചെയ്യാവുന്ന വിമാനമാണ് എയർബസ് എ320. മണിക്കൂറിൽ അഞ്ചുമുതൽ ആറുലക്ഷം വരെയാണ് എയർബസിെൻറ വാടക. ഭോപാലിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കായി ജഗദീഷ് 25 മുതൽ 50 ലക്ഷം വരെ മുടക്കിയതായാണ് വിവരം.
ആദ്യം വിമാനം വാടകക്കെടുത്ത കാര്യം നിഷേധിച്ചെങ്കിലും പിന്നീട് തങ്ങളുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യമെന്താെണന്ന് ചോദിക്കുകയായിരുന്നു മദ്യവ്യവസായിയെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽനിന്നാണ് ജഗദീഷ് വിമാനം വാടകക്കെടുത്തത്. 9.30 ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം 10.30ഓടെ ഭോപാലിലെത്തി. ഭോപാലിൽനിന്ന് ജഗദീഷിെൻറ മകളെയും പേരക്കുട്ടികളെയും കൂട്ടി 11.30 ഓടെ വിമാനം തിരിച്ച് ഡൽഹിയിലെത്തുകയായിരുന്നു.
ആറുമുതൽ എട്ടുസീറ്റുവരെയുള്ള ചാർട്ടേർഡ് വിമാനം വാടകക്ക് ലഭ്യമാകുേമ്പാഴാണ് 180 സീറ്റിെൻറ എയർബസ് ജഗദീഷ് വാടകക്ക് എടുത്തത്. മറ്റു യാത്രക്കാർക്ക് ഒപ്പം സഞ്ചരിച്ചാൽ കോവിഡ് രോഗബാധയേൽക്കാൻ സാധ്യതയുണ്ടാകുമെന്നും സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയില്ലെന്നും മനസിലാക്കിയാണ് മദ്യവ്യവസായി ഇത്രയും വലിയ തുക വിമാനയാത്രക്കായി മുടക്കിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.