സാരിയുടുത്താൽ പ്രതിരോധശേഷി കൂടും?! ത്മാശ പറയുന്നതല്ല. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഹാൻഡ്ലൂം ആൻഡ് ഹാൻഡിക്രാഫ്റ്റ് കോർപ്പറേഷൻ പുറത്തിറക്കിയ സാരിയുടെ പരസ്യവാചകമാണിത്. സാരിയുടെ പേര് ആയുർവസ്ത്ര.
ഒൗഷധ സുഗന്ധവ്യജ്ഞനങ്ങളിൽ നിന്നുള്ള സത്ത് ഉപയോഗിച്ച് നിർമിച്ചതാണ് സാരിയെന്നാണ് അവകാശവാദം. ഇൗ സുഗന്ധവ്യജ്ഞനങ്ങൾക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാനാവുമെന്നും അതുകൊണ്ട് സാരി നമ്മെ രോഗങ്ങളിൽ നിന്ന് കാക്കുമെന്നുമാണ് പ്രചരിപ്പിക്കുന്നത്.
സാരി കൂടാതെ കുർത്ത, മാസ്ക് പോലുള്ള മറ്റ് ഉൽപന്നങ്ങളും ഇവർ പുറത്തിറക്കുന്നുണ്ട്. ഗ്രാമ്പു, ഏലക്ക, കറുവപട്ട, കുരുമുളക, മഞ്ഞൾ തുടങ്ങിയവയാണ് സാരിയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. എല്ലാ സുഗന്ധവ്യജ്ഞനങ്ങളും അരച്ച് ചേർത്ത് 48 മണിക്കൂർ വെള്ളത്തിൽ സൂക്ഷിക്കുന്നു. അതിനുശേഷം വെള്ളം ചൂടാക്കി അതിെൻറ ആവിയിൽ തുണികൾ കാണിച്ച് അണുമുക്തമാക്കുന്നു. ഇൗ തുണി ഉപയോഗിച്ചാണ് സാരിയും മറ്റ് വസ്ത്രങ്ങളും നിർമിക്കുന്നതെന്നും ഇവർ അവകാശെപ്പടുന്നു.
ഭോപ്പാലിൽ നിന്നുള്ള ഒരു വിദഗ്ദ്ധനാണത്രെ 'നൂറ്റാണ്ടുകൾ പഴക്കമുള്ള' ഇൗ സാരി വിദ്യക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഏഴ് മുതൽ എട്ട് ദിവസംകൊണ്ടാണ് ഒരു സാരി നിർമിക്കുന്നതെന്നും അതിനാൽ വില അൽപ്പം കൂടുതലാണെന്നും പ്രത്യേകം പറയുന്നുണ്ട്. മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ഇൗ സാരികൾ തങ്ങളുശട ഒൗദ്യോഗിക വിൽപ്പനശാലകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
3,000 രൂപ നിരക്കിലാണ് സാരികൾ വിൽക്കുന്നതെന്ന് മധ്യപ്രദേശിലെ ഹാൻഡ്ലൂം ആൻഡ് ഹാൻഡിക്രാഫ്റ്റ് കോർപ്പറേഷൻ കമ്മീഷണർ രാജീവ് ശർമ പറഞ്ഞു. 'ആരോഗ്യം, രോഗപ്രതിരോധ ശേഷി എന്നിവ വർദ്ധിപ്പിക്കുന്ന വസ്ത്രങ്ങൾ നിർമിക്കുന്ന പുരാതന പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണ് ഞങ്ങൾക്ക് ലഭിച്ചത്. അതിനുകാരണം ഇൗ മഹാമാരിയാണ്. ജനങ്ങളുടെ മനോവീര്യം കുറഞ്ഞുവരുന്ന ഇൗ കാലഘട്ടത്തിൽ സുഗന്ധവ്യഞ്ജന സാരി എന്ന ആശയം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്'-ശർമ്മ പറഞ്ഞു.
'നിലവിൽ സാരികൾ ഭോപ്പാലിലും ഇൻഡോറിലും വിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഷോറൂമുകളിൽ നിന്ന് ഈ സാരികൾ ലിഭിക്കും'-അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ബി.ജെ.പി നേതാക്കൾ ചാണകം ഗോമൂത്രം എന്നിവ കൊറോണക്ക് മരുന്നായി അവതരിപ്പിച്ചിരുന്നു.
ഒരു കേന്ദ്രമന്ത്രി പപ്പടം കഴിച്ചാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാമെന്ന അവകാശവാദവുമായി രംഗത്ത് വന്നത് വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.